വ്യാപാരി സമരം:പിന്തുണയുമായി യൂത്ത് വിംഗ്

യാതൊവിധത്തിലും അംഗീകരിക്കാന്‍ സാധിക്കാത്ത നിലപാടാണ് ഭരണകൂടവും ഉദ്യോഗസ്ഥരും സ്വീകരിക്കുന്നതെന്ന് യുത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, ജനറല്‍ സെക്രട്ടറി വിനോദ് ബേബി, ട്രഷറര്‍ അജ്മല്‍ കാമ്പായി എന്നിവര്‍ പറഞ്ഞു.
കൊച്ചി:  തൊഴില്‍ക്കരത്തിന്റെയും ലൈസന്‍സ് ഫീസിന്റെയും അന്യായമായ വര്‍ധനവിനും ഉദ്യോഗസ്ഥ മാഫിയയ്ക്കും എതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 18 ന് നടത്തുന്ന എറണാകുളം കലക്ടേറ്റ് ഉപരോധ സമരത്തിന് പിന്തുണയുമായി കെ.വി.വി.ഇ.എസ് ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം ജില്ലാ കമ്മിറ്റി. യാതൊവിധത്തിലും അംഗീകരിക്കാന്‍ സാധിക്കാത്ത നിലപാടാണ് ഭരണകൂടവും ഉദ്യോഗസ്ഥരും സ്വീകരിക്കുന്നതെന്ന് യുത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, ജനറല്‍ സെക്രട്ടറി വിനോദ് ബേബി, ട്രഷറര്‍ അജ്മല്‍ കാമ്പായി എന്നിവര്‍ പറഞ്ഞു.
ചെറുകിട, ഇടത്തരം വ്യാപാരികളുടെ നട്ടെല്ലൊടിക്കുന്ന വിധത്തിലാണ് തൊഴില്‍ക്കരവും  വ്യാപാര ലൈസന്‍സ് പുതുക്കല്‍ ഫീസും വര്‍ധിപ്പിച്ചിരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷനുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം അടച്ച തുക തന്നെ ഈ വര്‍ഷവും അടച്ചാല്‍ മതിയെന്ന് തീരുമാനിച്ചുവെങ്കിലും ഇത് അട്ടിമറിയ്ക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. ഭരണസംവിധാനത്തെ പോലും നോക്കുകുത്തിയാക്കുന്ന ഉദ്യോഗസ്ഥ ധാര്‍ഷ്ട്യം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ചര്‍ച്ചയിലെ തീരുമാനം നടപ്പിലാക്കണമെന്നും യൂത്ത് വിംഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. 18 ന് രാവിലെ 10.30 ന് ആരംഭിക്കുന്ന സമരം ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്ബ് അധ്യക്ഷത വഹിക്കും
Spread the love