വഴിയോരക്കച്ചവടം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങും: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കൊച്ചിന്‍ കോര്‍പ്പറേഷനും സര്‍ക്കാരും ഇതിനെതിരെ ഇനിയും മൗനം പാലിക്കാനാണ് ഭാവമെങ്കില്‍ ശക്തമായ സമരവുമായി വ്യാപാരികള്‍ രംഗത്തു വരുമെന്നും പി.സി ജേക്കബ്ബ് പറഞ്ഞു.

 

കൊച്ചി: ക്രിസ്തുമസ്,പുതുവല്‍സര ആഘോഷവേളകളില്‍ വ്യാപാരികളെ പ്രതിസന്ധിയിലാക്കി നടത്തുന്ന വഴിയോരക്കച്ചവടം അനുവദിക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജേക്കബ്ബ് ആവശ്യപ്പെട്ടു. ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം ജില്ലാ കണ്‍വെന്‍ഷന്‍ പാലാരിവട്ടം വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഴിയോരക്കച്ചടവം അവസാനിപ്പിക്കണമെന്നത് ഏകോപനസമിതി ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. കൊച്ചിന്‍ കോര്‍പ്പറേഷനും സര്‍ക്കാരും ഇതിനെതിരെ ഇനിയും മൗനം പാലിക്കാനാണ് ഭാവമെങ്കില്‍ ശക്തമായ സമരവുമായി വ്യാപാരികള്‍ രംഗത്തു വരുമെന്നും പി.സി ജേക്കബ്ബ് പറഞ്ഞു.

യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ.എസ് നിഷാദ് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ റിയാസ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ സി. എസ് അജ്മല്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.സി പോള്‍സണ്‍, അബ്ദുള്‍ റസാഖ്, അസീസ് മൂലയില്‍, ഷിജു സെബാസ്റ്റന്‍, ജില്ലാ സെക്രട്ടറിമാരായ കെ.ടി ജോയ്, ഷാജഹാന്‍ അബ്ദുള്‍ ഖാദര്‍, സി.എസ് രാമചന്ദ്രന്‍, എഡ്വേര്‍ഡ് ഫോസ്റ്റസ്, ജില്ലാ സെക്രട്ടറിയേറ്റംഗം സാദിഖ് പാടിവട്ടം, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയാ പീറ്റര്‍ ,യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീനാഥ് മംഗലത്ത്, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ അജ്മല്‍ കാമ്പായി, പ്രദീപ് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love