കെ.വി.വി.ഇ.എസ് യൂത്ത് വിംഗ്: പ്രദീപ് ജോസ് പ്രസിഡന്റ്, വിനോദ് ബേബി ജനറല്‍ സെക്രട്ടറി, അജ്മല്‍ കാമ്പായി ട്രഷറര്‍

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജേക്കബ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ റിയാസ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ സി.എസ് അജ്മല്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത് തുടങ്ങിയവര്‍ സംസാരിച്ചു

 

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം ജില്ലാ പ്രസിഡന്റായി പ്രദീപ് ജോസ് ( എറണാകുളം), ജില്ലാ ജനറല്‍ സെക്രട്ടറിയായി വിനോദ് ബേബി ( പറവൂര്‍). ട്രഷറര്‍ ആയി അജ്മല്‍ കാമ്പായി (ആലുവ) എന്നിവരെ തിരഞ്ഞെടുത്തു.

പാലാരിവട്ടം വ്യാപാരി ഭവനില്‍ നടന്ന യൂത്ത് വിംഗ് ജില്ലാകണ്‍വെന്‍ഷനിലായിരുന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജേക്കബ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ റിയാസ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ സി.എസ് അജ്മല്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത് തുടങ്ങിയവര്‍ സംസാരിച്ചു

 

Spread the love