യൂത്ത് വിംഗ് മീഡിയ ലോഗോ പ്രകാശനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്ബ് ചടങ്ങില്‍ നിര്‍വ്വഹിച്ചു.
കൊച്ചി: സ്‌കൂളുകളില്‍ നടത്തുന്ന അനധികൃത കച്ചവടം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം യൂത്ത് വിംഗ് പ്രക്ഷോഭം ആരംഭിക്കുന്നു. വ്യാപാര ഭവനില്‍ നടന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു.കേരളത്തിലെ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ സ്‌കൂളുകളില്‍ നടത്തുന്ന കച്ചവടം അധികൃതര്‍ അവസാനിപ്പിക്കണമെന്ന് സലിം രാമനാട്ടുകര ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ് അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് മീഡിയ ലോഗോ പ്രകാശനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്ബ് ചടങ്ങില്‍ നിര്‍വ്വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.ജെ റിയാസ് ഇഫ്താര്‍ സന്ദേശം നല്‍കി. വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കെ.വി.വി.ഇ.എസ് വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയാ പീറ്റര്‍, യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ബേബി, ട്രഷറര്‍ അജ്മല്‍ കമ്പായി, നേതാക്കളായ ശ്രീനാഥ് മംഗലത്ത്,സാജു ചാക്കോ,സി എസ് രാമചന്ദ്രന്‍,ജോബി വാരാപ്പുഴ,ഷാറ്റോ പറവൂര്‍, കെ എ നാദിര്‍ഷ,സീന സജീവന്‍ ,സുനിത,കെ സി മുരളീധരന്‍,ജംഷീര്‍ വാഴയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.