തൊഴില്‍ നികുതി വര്‍ധനവ്;
കെവിവിഇഎസ് യൂത്ത് വിംഗ്
കൊച്ചി കോര്‍പ്പറേഷന്‍ ഉപരോധിച്ചു

പോലീസ് ബാരിക്കേഡ് മറികടന്ന് കോര്‍പ്പറേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, യൂത്ത് വിംഗ് നേതാക്കാളായ സുഷില്‍ കോത്താരി, പി.പി രാഹുല്‍, കെ.സി സുനീഷ്, കെ.സി മുരളീധരന്‍,ഷിഹാബ്, സി.കെ റിയാസ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

 

കൊച്ചി:  തൊഴില്‍ നികുതി വര്‍ധനവ്,അനധികൃത വഴിയോര കച്ചവടം എന്നിവയ്‌ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം ജില്ലകമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഓഫിസ് ഉപരോധിച്ചു. പോലീസ് ബാരിക്കേഡ് മറികടന്ന് കോര്‍പ്പറേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, യൂത്ത് വിംഗ് നേതാക്കാളായ സുഷില്‍ കോത്താരി, പി.പി രാഹുല്‍, കെ.സി സുനീഷ്, കെ.സി മുരളീധരന്‍,ഷിഹാബ്, സി.കെ റിയാസ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

രാജേന്ദ്രമൈതാനത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജേക്കബ്ബ് ഫഌഗ് ഓഫ് ചെയ്തു. തുടര്‍ന്ന്് കൊച്ചി കോര്‍പ്പറേഷന്‍ ഓഫിസിനു മുന്നില്‍ നടന്ന ഉപരോധ സമരം കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും യൂത്ത് വിംഗ് സംസ്ഥാന കോര്‍ഡിനേറ്ററുമായ എ.ജെ ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്ന വിധം നടത്തിയിട്ടുള്ള തൊഴില്‍ നികുതി വര്‍ധനവ് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഷാജഹാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.10 ലക്ഷത്തോളം വരുന്ന വ്യാപാരികളെ രൂക്ഷമായി ബാധിക്കുന്ന തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും ഷാജഹാന്‍ ആവശ്യപ്പെട്ടു. ചെറുകിട വ്യാപാര മേഖലയെ ഇല്ലായ്മ ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജേക്കബ്ബ് പറഞ്ഞു.

 

യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ് അധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ റസാഖ്, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയാ പീറ്റര്‍, എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് എം. സി പോള്‍സണ്‍, ജനറല്‍ സെക്രട്ടറി എഡ്വേര്‍ഡ് ഫോസ്റ്റസ്, ട്രഷറര്‍ അബ്ദുള്‍ ഷുക്കൂര്‍, യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ബേബി, ട്രഷറര്‍ അജ്മല്‍ കാമ്പായി, വൈസ് പ്രസിഡന്റ്ുമാരാ. ശ്രീനാഥ് മംഗലത്ത്, ജംഷീര്‍ വാഴയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love