വ്യാപാരി പ്രതിനിധിയില്ലാത്ത മുന്നണി ഇനി കേരളം ഭരിക്കില്ല : കെ.വി.വി.ഇ.എസ്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ പൊറ്റക്കുഴിയില്‍ നിര്‍മ്മിച്ച മൂന്നാമത് വ്യാപാര ഭവന്‍ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യുന്നു. പി.എ സഫറുള്ള, ഡെപ്യൂട്ടി മേയര്‍ ദീപക് ജോയി, സാന്ദ്ര തോമസ്, ഹൈബി ഈഡന്‍ എം.പി, പി. സി ജേക്കബ്ബ്, പ്രദീപ് ജോസ്,  അയ്യപ്പന്‍ പിള്ള, എം. സി പോള്‍സണ്‍, എഡ്വേര്‍ഡ് ഫോസ്റ്റസ്, എം. മനോജ് കുമാര്‍, ടി. ജെ വിനോദ് എം.എല്‍.എ, എസ്.എച്ച്. ഒ ഹരികൃഷ്ണന്‍, മേയര്‍ അഡ്വ. വി. കെ മിനിമോള്‍, സീന ഗോകുലന്‍, ജിമ്മി ചക്യത്ത് തുടങ്ങിയവര്‍ മുന്‍ നിരയില്‍
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ പൊറ്റക്കുഴിയില്‍ നിര്‍മ്മിച്ച മൂന്നാമത് വ്യാപാര ഭവന്‍ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു
കൊച്ചി: വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാപാരികളുടെ പ്രതിനിധിയില്ലാത്ത മുന്നണി കേരളം ഭരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു.  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ പൊറ്റക്കുഴിയില്‍ നിര്‍മ്മിച്ച മൂന്നാമത് വ്യാപാര ഭവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  വ്യാപാരി സമൂഹത്തിന്റെ പ്രതിനിധി അടുത്ത നിയസഭയില്‍ ഉണ്ടാകുമെന്നും അതിന് തയ്യാറാകാത്ത മുന്നണി ആരായാലും അവര്‍ ഇനി കേരളം ഭരിക്കില്ലെന്നും രാജു അപ്‌സര പറഞ്ഞു. അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും, 75 വയസ് കഴിഞ്ഞ  ആദ്യകാല നേതാക്കള്‍ക്കുള്ള പെന്‍ഷന്‍ വിതരണവും ചടങ്ങില്‍ അദ്ദേഹം നിര്‍വ്വഹിച്ചു. എളമക്കര യൂണിറ്റ് പ്രസിഡന്റ് എഡ്വേര്‍ഡ് ഫോസ്റ്റസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
വികസന പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന വാടക കെട്ടിടങ്ങളിലെ വ്യാപാരികള്‍ക്ക് പാക്കേജ് നടപ്പിലാക്കാന്‍ ശക്തമായ പോരാട്ടം അനിവാര്യമാണെന്ന് ചടങ്ങില്‍ കെ.വി.വി.ഇ.എസ് ഓഫിസ് ഉദ്ഘാടനം നിര്‍വ്വഹിച്ച ഹൈബി ഈഡന്‍ എം.പി പറഞ്ഞു. എ.സി ഹാളിന്റെ ഉദ്ഘാടനം ടി.ജെ വിനോദ് എം.എല്‍.എയും ശിലാഫലകം അനാശ്ചാദനം കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്ബും ചടങ്ങില്‍ നിര്‍വ്വഹിച്ചു. കൊച്ചി മേയര്‍ അഡ്വ. വി. കെ മിനിമോള്‍, ഡെപ്യൂട്ടി മേയര്‍ ദീപക് ജോയി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സീന ഗോകുലന്‍, കൗണ്‍സിലര്‍മാരായ ദീപ്തി മേരി വര്‍ഗ്ഗീസ്, ബ്രിജിത് ആഷ് വിന്‍, വി. ആര്‍ സുധീര്‍, ബീന മഹേഷ്,  സിനി ആനന്ദ്, നിമ്മി മറിയം, ചലച്ചിത്ര നിര്‍മ്മാതാവ് സാന്ദ്ര തോമസ്, എളമക്കര പോലിസ് സ്‌റ്റേഷന്‍ എസ്.എച്ച് ഒ ഹരികൃഷ്ണന്‍, കെ.വി.വി.ഇ.എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അയ്യപ്പന്‍ പിളള, ജില്ലാ ജനറല്‍ സെക്രട്ടറി സി. എസ് രാമചന്ദ്രന്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്, ട്രഷറര്‍ സി. എസ് അജ്മല്‍, നിയോജകമണ്ഡലം പ്രസിഡന്റ് എം. സി പോള്‍സണ്‍, യൂത്ത് വിംഗ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രദീപ് ജോസ്, വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിന്റ് ജയാ പീറ്റര്‍, തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. വനിതാ വിംഗ് നിയോജകമണ്ഡലം പ്രസിഡന്റ് ഷക്കീല സുവൃതന്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി എസ്. മനോജ് കുമാര്‍, ട്രഷറര്‍ പി.എ സഫറുള്ള, വൈസ് പ്രസിഡന്റ് പി. വി മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വാര്‍ഷിക പൊതുയോഗവും നടന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു