കെ.വി.വി.ഇ.എസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സി.എസ് രാമചന്ദ്രന്‍, കൊച്ചി കോര്‍പ്പറേഷന്‍ 16,17 വാര്‍ഡുകളില്‍ നിന്നും വിജയിച്ച എം.ജി അരിസ്‌റ്റോട്ടില്‍, ടി. കെ അഷറ്ഫ് എന്നിവര്‍ക്ക് കെ.വി.വി.ഇ.എസ് കലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സി.എസ് രാമചന്ദ്രന്‍, കൊച്ചി കോര്‍പ്പറേഷന്‍ 16,17 വാര്‍ഡുകളില്‍ നിന്നും വിജയിച്ച എം.ജി അരിസ്‌റ്റോട്ടില്‍, ടി. കെ അഷറ്ഫ് എന്നിവര്‍ക്ക് കെ.വി.വി.ഇ.എസ് കലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കലൂര്‍ വ്യാപാര ഭവനില്‍ നടന്ന സമ്മേളനം യൂണിറ്റ് പ്രസിഡന്റ് കെ. എ നാദിര്‍ഷ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ. സി. അനസ്,വനിതാവിങ് ജില്ലാ പ്രസിഡന്റ് ജയപീറ്റര്‍, വൈസ് പ്രസിഡന്റ് വി. വി സ്റ്റീഫന്‍, ട്രഷറര്‍ സജി സ്റ്റാന്‍ലി, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് എസ്. എസ് സനോജ് , അലന്‍, ശിഹാബ്, മരിയ ബാബു, ഷിബി നാദിര്‍ഷ തുടങ്ങിയവര്‍ സംസാരിച്ചു.

