കെവിവിഇഎസ് കോലഞ്ചേരി യൂണിറ്റ് ഓണാഘോഷം:  അത്തച്ചമയഘോഷയാത്ര 26 ന്

വാദ്യമേളങ്ങളുടെയും വിവിധ കലപരിപാടികളുടെയും അകമ്പടിയോടുകൂടി   പൊതുജനപങ്കാളിത്തത്തോടുകൂടി നടത്തപ്പെടുന്ന ഘോഷയാത്ര വൈകുന്നേരം 4 മണിയ്ക്ക് ആരംഭിക്കും. ആലുവ അഡിഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ്  എം. കൃഷ്ണന്‍ ഫ് ളാഗ് ഓഫ് ചെയ്യും
കോലഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോലഞ്ചേരി യൂണിറ്റ് സംഘടിപ്പിക്കുന്ന അത്തച്ചമയ ഘോഷയാത്രയും ഓണാഘോഷ പരിപാടികളും ആഗസ്റ്റ് 26 ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ടെന്‍സിംഗ് ജോര്‍ജ്, രാജന്‍ ചിറ്റേത്ത്, എം.വി. പ്രമോദ്, പി.എം. വിപിന്‍, എം. അബുബക്കര്‍ മണ്‍സൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാദ്യമേളങ്ങളുടെയും വിവിധ കലപരിപാടികളുടെയും അകമ്പടിയോടുകൂടി   പൊതുജനപങ്കാളിത്തത്തോടുകൂടി നടത്തപ്പെടുന്ന ഘോഷയാത്ര വൈകുന്നേരം 4 മണിയ്ക്ക് ആരംഭിക്കും. ആലുവ അഡിഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ്  എം. കൃഷ്ണന്‍ ഫ് ളാഗ് ഓഫ് ചെയ്യും . ആഘോഷങ്ങളോട് അനുബന്ധിച്ച് ഇരുചക്രവാഹനങ്ങളിലുള്ള കലാരൂപങ്ങളുടെ മത്സരം, മാവേലി വേഷ മത്സരം, തിരുവാതിരകളി മത്സരം, ഫോട്ടോ പോയിന്റ് മത്സരം എന്നിവയും നടത്തപ്പെടും.

സാംസ്‌കാരിക സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് എം.ഐ. ബാബു അധ്യക്ഷത വഹിക്കും. കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജിന്‍ ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിജില്ലാ പ്രസിഡന്റ്  പി.സി. ജേക്കബ് ഫോട്ടോ പോയിന്റ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് ഓണസന്ദേശം നല്‍കും.  കലാരൂപങ്ങളുടെ മത്സര വിജയികള്‍ക്ക് യഥാക്രമം 5001, 3001, 1001 രൂപയും  മികച്ച മാവേലി വേഷ വിജയികള്‍ക്ക് യഥാക്രമം 5001, 3001, 1001 രൂപയും വ്യാപാരഭവന്‍ ഓഡിറ്റോറിയത്തിലെ തിരുവാതിരകളി മത്സര വിജയികള്‍ക്ക് യഥാക്രമം 10001, 5001, 3001 രൂപയും സമ്മാനമായി നല്‍കും. കോലഞ്ചേരി പട്ടണത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ‘ഫോട്ടോ പോയിന്റ്’ മത്സര വിജയിക്ക്  10001 രൂപ സമ്മാനം നല്‍കും. സമ്മാനദാനം പുത്തന്‍കുരിശ് ഡിവൈഎസ്പി വി.റ്റി. ഷാജന്‍ നിര്‍വ്വഹിക്കും. മാത്യൂസ് കുമ്മണ്ണൂര്‍, സോണി ആന്റണി, കെ.സി. അനുകുമാര്‍ എന്നിവര്‍ സംസാരിക്കും തുടര്‍ന്ന്  ഓണസദ്യയും ഉണ്ടായിരിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു