എഡിബി ധനസഹായത്തോടെ കൊച്ചിയില്‍ നടപ്പാക്കുന്ന പദ്ധതി പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിക്കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഇത് യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്നും യൂത്ത് വിംഗ് എറണാകുളം ജില്ലാ പ്രവര്‍ത്തക സമിതി യോഗം വ്യക്തമാക്കി.
കൊച്ചി: കൊച്ചിയിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്താനെന്ന പേരില്‍ ശുദ്ധജലവിതരണം സ്വകാര്യ മേഖലയ്ക്ക് തീറെഴുതിനല്‍കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി(കെ.വി.വി.ഇ.എസ്) യൂത്ത് വിംഗ്. എഡിബി ധനസഹായത്തോടെ കൊച്ചിയില്‍ നടപ്പാക്കുന്ന പദ്ധതി പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിക്കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഇത് യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്നും യൂത്ത് വിംഗ് എറണാകുളം ജില്ലാ പ്രവര്‍ത്തക സമിതി യോഗം വ്യക്തമാക്കി. ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജേക്കബ്ബ് യോഗം ഉദ്ഘാടനം ചെയ്തു.
യൂത്ത് വിംഗ് നടത്തുന്ന രക്തദാനത്തിന്റെ ഭാഗമായി രൂപീകരിച്ച ബ്ലഡ് വാരിയേഴ്‌സിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഏകോപന സമിതി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റും,യൂത്ത് വിംഗ് കോര്‍ഡിനേറ്ററുമായ ജിമ്മി ചക്യത്ത് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ് അധ്യക്ഷത വഹിച്ചു.എറണാകുളം ജില്ലയില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലം യൂത്ത് വിംഗ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ ടി ജോയി,യൂത്ത് വിംഗ് നേതാക്കന്മാരായ വിനോദ് ബേബി, അജ്മല്‍ കാമ്പായി, ശ്രീനാഥ് മംഗലത്ത് ,അബ്ദുല്‍ ഷിഹാര്‍,സുശീല്‍കോത്തേരി ,കെ സി മുരളീധരന്‍, ബഷീര്‍ കക്കനാട്,ജംഷീര്‍ വാഴയില്‍, ബിനു തേവര, പി.പി രാഹുല്‍ എന്നിവര്‍ സംസാരിച്ചു.