കെവിവിഇഎസ് യൂത്ത് വിംഗ്
സമരത്തിലേക്ക്; 27 ന് കൊച്ചി കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് നടത്തും

മാര്‍ച്ചിന് മുന്നോടിയായി വ്യാപാര ഭവനില്‍ നടന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.

 

കൊച്ചി: നികുതി വര്‍ധനവ്,അനധികൃത വഴിയോര കച്ചവടം എന്നിവയ്‌ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ല യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 27  രാവിലെ 10 ന് കൊച്ചി കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് നടത്തും.

മാര്‍ച്ചിന് മുന്നോടിയായി വ്യാപാര ഭവനില്‍ നടന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.ജില്ല യൂത്ത് വിംഗ് പ്രസിഡന്റ് പ്രദീപ് ജോസ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റും യൂത്ത് വിംഗ് കോര്‍ഡിനേറ്ററുമായ ജിമ്മി ചക്യത്ത്, യൂത്ത് വിംഗ് നേതാക്കളായ വിനോദ് ബേബി, ശ്രീനാഥ് മംഗലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Spread the love