വ്യാപാര ഭവനില്‍ നടന്ന ക്യാമ്പ് യൂണിറ്റ് പ്രസിഡന്റ് എഡ്വേര്‍ഡ് ഫോസ്റ്റസ് ഉദ്ഘാടനം ചെയ്തു
കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റ് അംഗങ്ങള്‍ക്കായി ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ ലേബര്‍ ലൈസന്‍സ് പുതുക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. എളമക്കര വ്യാപാര ഭവനില്‍ നടന്ന ക്യാമ്പ് യൂണിറ്റ് പ്രസിഡന്റ് എഡ്വേര്‍ഡ് ഫോസ്റ്റസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എസ്. മനോജ് കുമാര്‍, ട്രഷറര്‍ പി.എ. സഫറുള്ള, കമ്മിറ്റി അംഗങ്ങളായ പി.വി.മോഹന്‍ദാസ് നെല്‍സണ്‍ കൊറയ, മനോജ് മാനുവല്‍, തോമസ് പള്ളിപറമ്പില്‍, ടി.പി.പുരുഷോത്തമന്‍, കെ.കെ.സുകു,ലേബര്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ജിന്‍സ് തോമസ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

