സിനിമാതാരം കല്‍ക്കി കോച്ച്‌ലിന്‍ പങ്കെടുത്ത ഫാഷന്‍ വീക്കിലായിരുന്നു മാക്‌സിന്റെ അരങ്ങേറ്റം. ആഗോളതലത്തില്‍ ഫാഷന്‍ എല്ലാവര്‍ക്കും ആക്‌സസ് ചെയ്യാവുന്നതാകണമെന്ന ആശയമുയര്‍ത്തിയാണ് മാക്‌സ് അരങ്ങേറ്റം നടത്തിയത്.
കൊച്ചി: ലാക്‌മേ ഫാഷന്‍ വീക്ക് എക്‌സ് എഫ്ഡിസിഐയുടെ 25ാമത് എഡിഷനില്‍ മാക്‌സ് ഫാഷന്‍ അരങ്ങേറ്റം നടത്തി. സിനിമാതാരം കല്‍ക്കി കോച്ച്‌ലിന്‍ പങ്കെടുത്ത ഫാഷന്‍ വീക്കിലായിരുന്നു മാക്‌സിന്റെ അരങ്ങേറ്റം. ആഗോളതലത്തില്‍ ഫാഷന്‍ എല്ലാവര്‍ക്കും ആക്‌സസ് ചെയ്യാവുന്നതാകണമെന്ന ആശയമുയര്‍ത്തിയാണ് മാക്‌സ് അരങ്ങേറ്റം നടത്തിയത്. ഇതിന്റെ ഭാഗമായി സിസിലിയന്‍ സമ്മര്‍,
അമാല്‍ഫി എസ്‌കേപ്പ് കളക്ഷനുകളും മാക്‌സ് ഫാഷന്‍ പുറത്തിറക്കി.ലാക്‌മേ ഫാഷന്‍ വീക്കിലെ മാക്‌സ് ഫാഷന്റെ അരങ്ങേറ്റം വെറുമൊരു നാഴികക്കല്ല് മാത്രമല്ലെന്നും ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ മാക്‌സിനെ അടയാളപ്പെടുത്തുക കൂടിയാണ് ചെയ്തതെന്നും മാക്‌സ് വൈസ് പ്രസിഡന്റും മാര്‍ക്കറ്റിംഗ് മേധാവിയുമായ പല്ലവി പാണ്ഡെ പറഞ്ഞു. ട്രെന്‍ഡ് അടിസ്ഥാനമാക്കിയുള്ള ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭ്യമാക്കാനാണ് ഈ അരങ്ങേറ്റം നടത്തിയതെന്ന് മാക്‌സ് ഫാഷന്റെ ഡെപ്യൂട്ടി സിഇഒ സുമിത് ചന്ദ്‌ന പറഞ്ഞു.210 നഗരങ്ങളിലായി 520ലധികം സ്‌റ്റോറുകളും ശക്തമായ ഓണ്‍ലൈന്‍ സാന്നിധ്യവുമുള്ള മാക്‌സ് ഫാഷന്‍ വസ്ത്രങ്ങള്‍ സ്‌റ്റോറിലും www.maxfashion.in.ല്‍ ഓണ്‍ലൈനായും ലഭ്യമാണ്.