കാല്‍സ്യം പ്ലാക്ക് അടിഞ്ഞിരിക്കുന്ന ഞരമ്പുകളില്‍ മുന്‍പ് ബ്ലോക്ക് നീക്കം ചെയ്യാനായി ശസ്ത്രക്രിയകള്‍ മാത്രമേ ചെയ്തിരുന്നുള്ളു. പക്ഷെ ഇപ്പോള്‍ കാല്‍സ്യം നീക്കം ചെയ്യാനുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ലഭ്യമാണ്.
കൊല്ലം: 80 വയസ്സുള്ള വ്യക്തിയില്‍ ലേസര്‍ ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി വഴി ബ്ലോക്ക് വിജയകരമായി നീക്കം ചെയ്ത് ആസ്റ്റര്‍ പി എം എഫ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം.
കാല്‍സ്യം പ്ലാക്ക് അടിഞ്ഞിരിക്കുന്ന ഞരമ്പുകളില്‍ മുന്‍പ് ബ്ലോക്ക് നീക്കം ചെയ്യാനായി ശസ്ത്രക്രിയകള്‍ മാത്രമേ ചെയ്തിരുന്നുള്ളു. പക്ഷെ ഇപ്പോള്‍ കാല്‍സ്യം നീക്കം ചെയ്യാനുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ലഭ്യമാണ്.
അതില്‍ ഏറ്റവും ആധുനികമാണ് ഇന്‍ട്രാവാസ്‌കുലാര്‍ ലിത്തോട്രിപ്‌സി . ഇന്‍ട്രാവാസ്‌കുലാര്‍ ലിത്തോട്രിപ്‌സി ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടിയ കാല്‍സ്യം നീക്കംചെയ്യുന്നതിനായി ഉപയോഗിക്കുന്നു. അമിതമായ കാല്‍സ്യം മൂലം രക്തയോട്ടം തടസ്സപ്പെടുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത് വഴി പരിഹരിച്ചത്. കൂടാതെ, ക്രിയാറ്റിന്‍ കൂടാതിരിക്കാനും കിഡ്‌നിയെ സംരക്ഷിക്കാനും ഇന്‍ട്രാവാസ്‌കുലര്‍ അള്‍ട്രാസൗണ്ട് ഇമേജ് ഉപയോഗിച്ചു.കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളോജിസ്‌റ് ഡോ. പി. ശ്രീകല എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബ്ലോക്ക് നീക്കം ചെയ്തത്.