ലെനോവോയുടെ സൊല്യൂഷന്‍സ് ആന്‍ഡ് സര്‍വീസസ് ഗ്രൂപ്പ് (എസ്എസ്ജി) സംരംഭകരെ ഐടി ലളിതമാക്കുന്നതിലും ഭാവിക്ക് അനുയോജ്യമായ ഡിജിറ്റല്‍ തൊഴിലിടങ്ങള്‍ രൂപപ്പെടുത്തുന്നതിലും സഹായിക്കുന്നതായി കമ്പനി വ്യക്തമാക്കുന്നു
കൊച്ചി: പ്രമുഖ സാങ്കേതികവിദ്യാ കമ്പനി ലെനോവോ കേരളത്തില്‍ എ ഐ അധിഷ്ടിത തിങ്ക്പാഡ് എക്‌സ്9 14 ഓറ എഡിഷന്‍ പി സി അവതരിപ്പിച്ചു. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡിജിറ്റല്‍ വര്‍ക്ക്‌പ്ലെയ്‌സ് സൊലൂഷന്‍സ് (ഡിഡബ്ല്യൂഎസ്), ഡിവൈസ് ആസ് എ സര്‍വീസ് (ഡാസ്), ട്രൂസ്‌കെയില്‍ തുടങ്ങിയവയും അവതരിപ്പിച്ചു. റിമോട്ട്, ഹൈബ്രിഡ്, ഓണ്‍സൈറ്റ് മാതൃകകളെ പിന്തുണയ്ക്കുന്ന ഡിജിറ്റല്‍ വര്‍ക്ക്‌പ്ലെയ്‌സ് സോലൂഷ്യന്‍സ് (ഡിഡബ്ല്യൂഎസ്) കമ്പനിയുടെ പോര്‍ട്ട്‌ഫോളിയില്‍ ഉള്‍പ്പെടുന്നു. ലെനോവോയുടെ സൊല്യൂഷന്‍സ് ആന്‍ഡ് സര്‍വീസസ് ഗ്രൂപ്പ് (എസ്എസ്ജി) സംരംഭകരെ ഐടി ലളിതമാക്കുന്നതിലും ഭാവിക്ക് അനുയോജ്യമായ ഡിജിറ്റല്‍ തൊഴിലിടങ്ങള്‍ രൂപപ്പെടുത്തുന്നതിലും സഹായിക്കുന്നതായി കമ്പനി വ്യക്തമാക്കുന്നു
പരമാവധി മലിനീകരണം ഒഴിവാക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനുമുള്ള ലെനോവയുടെ 2025ലെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി ഉപഭോക്താക്കളില്‍ നിന്നുള്ള ഉപയോഗശൂന്യമായ ഉല്‍പ്പന്നങ്ങള്‍ റീസൈക്കിള്‍ ചെയ്തും പ്ലാസ്റ്റിക് രഹിത എഫ് എസ് സി സര്‍ട്ടിഫിക്കറ്റോടെയുള്ള പാക്കേജിംഗും ഊര്‍ജ്ജകാര്യക്ഷമതയുള്ള ഘടകങ്ങള്‍ ഉപയോഗിച്ചുമാണ് ലെനോവോയുടെ ഏറ്റവും പുതിയ ഡിവൈസുകള്‍ നിര്‍മിക്കുന്നതെന്ന് ലെനോവോ ഇന്ത്യ സൊല്യൂഷന്‍സ് & സര്‍വീസസ് ഗ്രൂപ്പ് ഡയറക്ടര്‍ എസ് കെ വെങ്കടരാഘവന്‍, ലെനോവോ ഇന്ത്യ നോട്ട്ബുക്‌സ് നാഷണല്‍ പ്രോഡക്ട് ഹെഡ് ശ്രീഹരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇക്കാലത്ത് സംരംഭങ്ങള്‍ എഐ ഉപയോഗിക്കുന്നതില്‍ സഹായിക്കാനും ഐടി മാനേജ്‌മെന്റ് ലളിതമാക്കാനും സുസ്ഥിര വളര്‍ച്ചയെ പോഷിപ്പിക്കാനും സഹായിക്കാന്‍ കഴിയുന്ന വിശ്വസ്ത പങ്കാളികളെ തേടുകയാണന്ന് എസ് കെ വെങ്കടരാഘവന്‍ പറഞ്ഞു. ലെനോവോയെ സംബന്ധിച്ച് എ ഐ പിന്തുണയ്ക്കുന്ന തിങ്ക്പാഡ് ഓറ പോലുള്ള ഡിവൈസുകള്‍, കൂടുതല്‍ സ്മാര്‍ട്ടായ സേവനങ്ങള്‍, വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന തങ്ങളുടെ ഫുള്‍സ്റ്റാക്ക് പോര്‍ട്ട്‌ഫോളിയോ ഇത്തരത്തില്‍ ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

