കരുത്തും ആഡംബരവും ഒത്തു
ചേരുന്ന ലെക്‌സസ് ഇന്ത്യ
എല്‍എക്‌സ് 500ഡി

എല്‍എക്‌സ് 500 ഡി അര്‍ബന്റെ രാജ്യത്തെ എക്‌സ്‌ഷോറൂം വില 30,000,000 രൂപയാണ്. എല്‍എക്‌സ് 500 ഡി ഓവര്‍ട്രെയിലിന് 31,200,000 രൂപ വില

 

കൊച്ചി: ലെക്‌സസ് ഇന്ത്യയുടെ ഏറ്റവും പുതിയ മോഡല്‍ എല്‍എക്‌സ് 500ഡി ബുക്കിംഗ് ആരംഭിച്ചു. കരുത്തും ആഡംബരവും ആധുനികതയും ഒത്തുചേരുന്ന ഈ മോഡല്‍ ഓണ്‍റോഡ് ഓഫ്‌റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തതാണെന്ന് കമ്പനി അറിയിച്ചു. അര്‍ബന്‍, ഓവര്‍ട്രെയില്‍ (പുതിയ ഗ്രേഡ്) എന്നിങ്ങനെ രണ്ട് ഗ്രേഡുകളില്‍ ലഭ്യമായ മോഡലില്‍ ഡ്രൈവര്‍മാര്‍ക്കുള്ള സുരക്ഷയുള്‍പ്പെടെ ലെക്‌സസ് കണക്റ്റ് ടെക്‌നോളജി നൂതന ടെലിമാറ്റിക്‌സ് അധിക സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍എക്‌സ് 500 ഡി അര്‍ബന്റെ രാജ്യത്തെ എക്‌സ്‌ഷോറൂം വില 30,000,000 രൂപയാണ്. എല്‍എക്‌സ് 500 ഡി ഓവര്‍ട്രെയിലിന് 31,200,000 രൂപ വില

ഇരട്ട ടര്‍ബോ സിസ്റ്റമുള്ള കരുത്തുറ്റ 3.3 ലിറ്റര്‍ വി 6 ഡീസല്‍ എഞ്ചിന്‍, പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബ്ലാക്ക് റേഡിയേറ്റര്‍ ഗ്രില്ലും മാറ്റ് ഗ്രേ അലുമിനിയം വീലുകളും, ഫോഗ് ലാമ്പ് കവര്‍, റൂഫ് റെയിലുകള്‍, ഡോര്‍ മോള്‍ഡിംഗുകള്‍, വീല്‍ ആര്‍ച്ച് മോള്‍ഡിംഗുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ഔട്ട്‌ഡോര്‍ മിററുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ മോഡലില്‍ ലഭ്യമാണ്. മെച്ചപ്പെട്ട സുഖസൗകര്യങ്ങള്‍ക്കായി സീറ്റ് മസാജറില്‍ പുതിയ ബ്ലാഡര്‍ അടിസ്ഥാന റിഫ്രഷ് സീറ്റ്, പാതകള്‍ മാറ്റുമ്പോള്‍ സുരക്ഷ പരിശോധിക്കുന്നതിന് ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് (ബിഎസ്എം), ഓട്ടോമാറ്റിക് ഹൈ ബീം (എഎച്ച്ബി), അഡാപ്റ്റീവ് ഹൈ ബീം സിസ്റ്റം (എഎച്ച്എസ്) ലൈറ്റിംഗ് സൊല്യൂഷനുകള്‍ എന്നിവയും മോഡലുകളില്‍ സജ്ജമാക്കിയിട്ടുണ്ട്.

എല്‍എക്‌സ് 500 ഡി മള്‍ട്ടിപാത്ത് വേ സമീപനത്തിനും മൊബിലിറ്റിയുടെ ഭാവി പുനര്‍നിര്‍മ്മിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണെന്ന് ലെക്‌സസ് ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തന്മയ് ഭട്ടാചാര്യ പറഞ്ഞു.. മെച്ചപ്പെട്ട സുരക്ഷയ്ക്കായി ലെക്‌സസ് സേഫ്റ്റി സിസ്റ്റം +3.0, മെച്ചപ്പെട്ട കണക്റ്റിവിറ്റിക്കായി പുതിയ ടെലിമാറ്റിക്‌സ് ഫീച്ചറുകളുള്ള ലെക്‌സസ് കണക്റ്റഡ് ടെക്‌നോളജി തുടങ്ങി നിരവധി പുതിയ ഫീച്ചറുകള്‍ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗസ്റ്റ് എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിക്കുകയോ ലെക്‌സസ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.lexusindia.co.in, ഫേസ്ബുക്ക്: @LexusIndia ഇന്‍സ്റ്റാഗ്രാം: @lexus_india എന്നിവയില്‍ ലോഗിന്‍ ചെയ്യുകയോ ചെയ്യാം.

 

Spread the love