ആഡംബര എസ് യുവിയായ എന്‍എക്‌സ് മോഡലാണ് ഈ പാദത്തിലെ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്
കൊച്ചി:ലെക്‌സസ് ഇന്ത്യ 2024-25 സാമ്പത്തിക വര്‍ഷം 19 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. 2025 ആദ്യ പാദത്തില്‍ വില്‍പ്പനയില്‍ 17 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായും കമ്പനി വ്യക്തമാക്കി. ആഡംബര എസ് യുവിയായ എന്‍എക്‌സ് മോഡലാണ് ഈ പാദത്തിലെ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്.2025 മാര്‍ച്ചില്‍ ലെക്‌സസ് ഇന്ത്യ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന നേടി. 2024 മാര്‍ച്ചുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബ്രാന്‍ഡ് 61 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇവയില്‍ എന്‍എക്‌സ് മോഡല്‍ അസാധാരണമായ വളര്‍ച്ച കൈവരിച്ചതായി ലെക്‌സസ് ഇന്ത്യ അറിയിച്ചു.
അതേസമയം എന്‍എക്‌സ്, ആര്‍എക്‌സ് മോഡലുകളുടെ സംയോജിത എസ് യുവി ശ്രേണി 2024 മാര്‍ച്ചുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം 63 ശതമാനം വളര്‍ച്ച നേടി.2024-25 സാമ്പത്തിക വര്‍ഷത്തില്‍ ശ്രദ്ധേയമായ 19 ശതമാനം വളര്‍ച്ച കൈവരിച്ചതും 2025 ന്റെ ശക്തമായ തുടക്കവും ആദ്യ പാദത്തിലെ 17 ശതമാനം വളര്‍ച്ചയും സമാനതകളില്ലാത്ത ആഡംബരവും അസാധാരണമായ ഉപഭോക്തൃ അനുഭവങ്ങളും നല്‍കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണെന്ന് ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് ഹിക്കാരു ഇക്യുച്ചി പറഞ്ഞു.ലെക്‌സസ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ ലെക്‌സസ് ആഡംബര കെയര്‍ സേവന പാക്കേജ് പ്രകാരം 3 വര്‍ഷം / 60,000 കിലോമീറ്റര്‍ അല്ലെങ്കില്‍ 5 വര്‍ഷം / 100,000 കിലോമീറ്റര്‍ അല്ലെങ്കില്‍ 8 വര്‍ഷം / 160,000 കിലോമീറ്റര്‍ എന്നിവയില്‍ ലഭ്യമാകുന്ന കംഫര്‍ട്ട്, റിലാക്‌സ്, പ്രീമിയര്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുന്നു.