ആഡംബര കാര്‍ പ്രേമികള്‍ക്കിടയില്‍ ഈ മോഡലിനായുള്ള വര്‍ധിച്ചുവരുന്ന ആവശ്യകതയാണ് ലെക്‌സസ് എല്‍എം 350എച്ച് വീണ്ടും വിപണിയിലിറക്കുന്നതിന് കാരണമായതെന്ന് ലെക്‌സസ് ഇന്ത്യ അറിയിച്ചു
കൊച്ചി: ഫ്‌ളാഗ്ഷിപ്പ് മോഡലായ ലെക്‌സസ് എല്‍എം 350എച്ചിന്റെ ബുക്കിംഗ് വീണ്ടും ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ആഡംബര കാര്‍ പ്രേമികള്‍ക്കിടയില്‍ ഈ മോഡലിനായുള്ള വര്‍ധിച്ചുവരുന്ന ആവശ്യകതയാണ് ലെക്‌സസ് എല്‍എം 350എച്ച് വീണ്ടും വിപണിയിലിറക്കുന്നതിന് കാരണമായതെന്ന് ലെക്‌സസ് ഇന്ത്യ അറിയിച്ചു. നാല് സീറ്റര്‍, ഏഴ് സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ലഭിക്കുന്ന 350എച്ച് ഏറ്റവും മികച്ച യാത്രാനുഭവം നല്‍കുന്നതിനായി നൂതന ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.ലെക്‌സസ് ഇന്ത്യ എല്ലാ പുതിയ ലെക്‌സസ് മോഡലുകള്‍ക്കും 8 വര്‍ഷം / 160,000 കിലോമീറ്റര്‍ വാഹന വാറന്റി അവതരിപ്പിച്ചു.
കൂടാതെ, ലെക്‌സസ് ഇന്ത്യ അടുത്തിടെ ലെക്‌സസ് ലക്ഷ്വറി കെയര്‍ സേവന പാക്കേജ് അവതരിപ്പിച്ചു, അതുപ്രകാരം 3 വര്‍ഷം / 60,000 കിലോമീറ്റര്‍ അല്ലെങ്കില്‍ 5 വര്‍ഷം / 100,000 കിലോമീറ്റര്‍ അല്ലെങ്കില്‍ 8 വര്‍ഷം / 160,000 കിലോമീറ്റര്‍ എന്നിവയില്‍ ലഭ്യമായ കംഫര്‍ട്ട്, റിലാക്‌സ്, പ്രീമിയര്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുന്നു.ലെക്‌സസ് എല്‍എം 350എച്ചിനായുള്ള തങ്ങളുടെ ഉപഭോക്താക്കളുടെ ക്ഷമയോടെയുള്ള കാത്തിരിപ്പിനും നല്‍കിവരുന്ന പിന്തുണയ്ക്കും ഉത്സാഹത്തിനും തങ്ങള്‍ നന്ദിയുള്ളവരാണെന്ന് ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് ഹിക്കാരു ഇക്യുച്ചി പറഞ്ഞു. ഒമോട്ടെനാഷിയുടെ ജാപ്പനീസ് തത്ത്വചിന്തയില്‍ അധിഷ്ടിതമായി ഓരോ പ്രവൃത്തിയും ഏറ്റവും മികച്ച ബഹുമാനവും അതിഥി പരിചരണവും പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് ലെക്‌സസ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.