ലെക്‌സസ് ഇന്ത്യ എല്‍എം 350എച്ച് പുറത്തിറക്കി 

ആഡംബര യാത്ര ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന എണ്ണത്തിനും ആവശ്യകതയ്ക്കും അനുരൂപമായ മുന്‍നിര വാഹനമായ എല്‍എം 350എച്ച് ഇന്ത്യന്‍ വിപണിയില്‍ ഇതിനകം തന്നെ മികച്ച പ്രതികരണം നേടിയിട്ടുണ്ട്.
കൊച്ചി: ലെക്‌സസ് ഇന്ത്യ ലെക്‌സസ് എല്‍എം 350എച്ച് പുറത്തിറക്കി. പുതിയ എല്‍എം 350എച്ചിന്റെ വരവ് ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത മികവ്, സവിശേഷമായ രൂപകല്‍പ്പന, ആധുനിക സുഖസൗകര്യങ്ങള്‍ എന്നിവ നല്‍കുന്നതിനുള്ള ലെക്‌സസിന്റെ പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുന്നതായി ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് ഹികാരു ഇക്യൂച്ചി പറഞ്ഞു.  ആഡംബര യാത്ര ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന എണ്ണത്തിനും ആവശ്യകതയ്ക്കും അനുരൂപമായ മുന്‍നിര വാഹനമായ എല്‍എം 350എച്ച് ഇന്ത്യന്‍ വിപണിയില്‍ ഇതിനകം തന്നെ മികച്ച പ്രതികരണം നേടിയിട്ടുണ്ട്. ഡീറ്റെയ്‌ലിന് സൂക്ഷ്മമായ ശ്രദ്ധ നല്‍കി, ഏറ്റവും നവീനമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ എല്‍എം 350എച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അള്‍ട്രാലക്ഷ്വറി മൊബിലിറ്റി വിഭാഗത്തെ നയിക്കുന്ന വാഹനമെന്ന നിലയില്‍ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുന്നതിനായി നിരവധി മെച്ചപ്പെടുത്തലുകളാണ് ഈ മോഡലില്‍ അവതരിപ്പിച്ചിരിക്കുന്നത്.  ഇ20അനുയോജ്യതാ എഞ്ചിന്‍, പിന്‍ കണ്‍സോളില്‍ പവര്‍ സ്ലൈഡിംഗ് ഡോര്‍ സ്വിച്ച്, നാല് സീറ്റര്‍ വേരിയന്റില്‍ മെച്ചപ്പെട്ട സുരക്ഷയ്ക്കും െ്രെഡവറുടെ സുഖസൗകര്യത്തിനുമായി ഓട്ടോഡിമ്മിംഗ് ഒആര്‍വിഎം ഫംഗ്ഷന്‍. നാല് സീറ്റര്‍ വേരിയന്റില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സൗകര്യവും ആധുനികതയും നല്‍കുന്ന പുതിയ റിയര്‍ കണ്‍സോള്‍ ട്രേ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നുവെന്നുംഹികാരു ഇക്യൂച്ചി പറഞ്ഞു. ഈ മോഡല്‍ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ ആധുനികതയുടെയും ആഡംബരത്തിന്റെയും സമാനതകളില്ലാത്ത അനുഭവം വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു