മികച്ച ഡ്രൈവിംഗ് അനുഭവവും സുഖപ്രദമായ യാത്രയും ഉറപ്പാക്കുന്നതിനായി രൂപകല്‍പന ചെയ്ത എല്‍.എക്‌സ് 500ഡി സ്റ്റാന്‍ഡേര്‍ഡ് അര്‍ബന്‍ പതിപ്പ്, ഓഫ്‌റോഡ് കേന്ദ്രീകൃതമായ ഓവര്‍ ട്രെയില്‍ എഡിഷന്‍ എന്നീ വേരിയന്റുകളില്‍ ലഭ്യമാണെന്നും യഥാക്രമം 3 കോടി, 3.12 കോടി രൂപയ്ക്ക് (എക്‌സ്‌ഷോറും) ലഭിക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു
കൊച്ചി : ലെക്‌സസിന്റെ ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ ഫ് ളാഗ്ഷിപ്പ് എസ്.യുവി ലെക്‌സസ് എല്‍.എക്‌സ് 500ഡിയുടെ വിതരണം ഇന്ത്യയില്‍ ആരംഭിച്ചു. മികച്ച ഡ്രൈവിംഗ് അനുഭവവും സുഖപ്രദമായ യാത്രയും ഉറപ്പാക്കുന്നതിനായി രൂപകല്‍പന ചെയ്ത എല്‍.എക്‌സ് 500ഡി സ്റ്റാന്‍ഡേര്‍ഡ് അര്‍ബന്‍ പതിപ്പ്, ഓഫ്‌റോഡ് കേന്ദ്രീകൃതമായ ഓവര്‍ ട്രെയില്‍ എഡിഷന്‍ എന്നീ വേരിയന്റുകളില്‍ ലഭ്യമാണെന്നും യഥാക്രമം 3 കോടി, 3.12 കോടി രൂപയ്ക്ക് (എക്‌സ്‌ഷോറും) ലഭിക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.ഹൈപെര്‍ഫോമന്‍സ് ട്വിന്‍ടര്‍ബോ വി6 ഡീസല്‍ എഞ്ചിന്‍, അഡ്വാന്‍സ്ഡ് ടെലിമാറ്റിക്‌സ് ഫീച്ചറുകള്‍ തുടങ്ങിയവയോടെ പുറത്തിറങ്ങുന്ന എല്‍.എക്‌സ് 500ഡി യാത്രകളില്‍ കരുത്തിനൊപ്പം ആഡംബരവും നൂതന സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്നു.
യാത്രകളില്‍ മെച്ചപ്പെട്ട സുരക്ഷ വാഗ്ദാനം ചെയ്യുന്ന അഡ്വാന്‍സ്ഡ് ലെക്‌സസ് സേഫ്റ്റി സിസ്റ്റം പ്ലസ് 3.0 ഈ മോഡലിനൊപ്പമുണ്ടെന്നും ലെക്‌സസ് അറിയിച്ചു .പുതിയ എല്‍.എക്‌സ് 500ഡിക്ക് ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന ആവേശകരമായ പ്രതികരണം പുതുമകളോടും ക്രാഫ്റ്റ്‌സ്മാന്‍ഷിപ്പിനോടുമുള്ള പ്രതിബദ്ധത തുടരുന്നതിന് തങ്ങളെ പ്രചോദിപ്പിക്കുന്നതായി ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് ഹികാരു ഇക്യൂച്ചി പറഞ്ഞു. ലെക്‌സസ് ഇന്ത്യ അടുത്തിടെ അവതരിപ്പിച്ച ലെക്‌സസ് ലക്ഷ്വറി കെയര്‍ സര്‍വീസ് പാക്കേജിലൂടെ 3 വര്‍ഷം / 60,000 കിലോമീറ്റര്‍ അല്ലെങ്കില്‍ 5 വര്‍ഷം / 100,000 കിലോമീറ്റര്‍ അല്ലെങ്കില്‍ 8 വര്‍ഷം / 160,000 കിലോമീറ്റര്‍ എന്നിവയില്‍ ലഭ്യമായ കംഫര്‍ട്ട്, റിലാക്‌സ്, പ്രീമിയര്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുന്നു.