സ്മാര്‍ട്ട് പെന്‍ഷന്‍ പ്ലാന്‍
അവതരിപ്പിച്ച് എല്‍ഐസി 

സ്മാര്‍ട്ട് പെന്‍ഷന്‍ പ്ലാന്‍ എന്ന പേരില്‍ പുറത്തിറക്കിയ പദ്ധതിയില്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് ചേരാം.

 

കൊച്ചി: രാജ്യത്തെ സാധാരണ ജന വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ പെന്‍ഷന്‍ പ്ലാന്‍ അവതരിപ്പിച്ച് എല്‍ഐസി. സ്മാര്‍ട്ട് പെന്‍ഷന്‍ പ്ലാന്‍ എന്ന പേരില്‍ പുറത്തിറക്കിയ പദ്ധതിയില്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് ചേരാം. ജീവിതകാലം മുഴുവന്‍ നിശ്ചിത തുക വരുമാനം ഉറപ്പാക്കുന്ന സ്മാര്‍ട്ട് പെന്‍ഷന്‍ പ്ലാനിന്റെ കുറഞ്ഞ നിക്ഷേപ തുക ഒരു ലക്ഷം രൂപയാണ്. ഒറ്റതവണയായാണ് നിക്ഷേപം നടത്താനാവുക.

വ്യത്യസ്ത പ്രായക്കാര്‍ക്ക് അനുയോജ്യമായ 21 ഓപ്ഷനുകളുള്ള ഈ പ്ലാനില്‍ വ്യക്തികള്‍ക്കു പുറമെ ഗ്രൂപ്പുകള്‍ക്കും നിക്ഷേപിക്കാമെന്നതാണ് പ്രത്യേകത. നിക്ഷേപിച്ച തുക മുഴുവനായോ ഭാഗികമായോ പിന്‍വലിക്കാനുള്ള ഓപ്ഷനുകളുണ്ട്. പെന്‍ഷന്‍ ലഭിക്കേണ്ട സമയപരിധി 1 മാസം, 3 മാസം, 6 മാസം, 12 മാസം എന്നിങ്ങനെ തിരഞ്ഞെടുക്കാം. നിശ്ചിത കാലയളവിലേക്ക് പെന്‍ഷന്‍ കൂട്ടിവെച്ച് പിന്‍വലിക്കാനുള്ള സൗകര്യവും സ്മാര്‍ട്ട് പെന്‍ഷന്‍ പ്ലാനില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.licindia.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

Spread the love