കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച സമ്മേളനം സി.എം..സി വെല്ലൂര്‍ ഹോസ്പിറ്റല്‍ ഇന്റേണല്‍ മെഡിസിന്‍ ആന്റ് ഫൗണ്ടര്‍ ചീഫ് ഓഫ് ലൈഫ് സ്റ്റൈല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ടമെന്റ് പ്രൊഫസര്‍ സാമുവല്‍ ഹാന്‍സ്‌ഡെക് ഉദ്ഘാടനം ചെയ്തു.
കൊച്ചി: നാഷണല്‍ നിയോനറ്റോളജി ഫോറം ഓഫ് ഇന്ത്യ (എന്‍.എന്‍.എഫ്)യും ഐ.എ.പി കൊച്ചിനും സംയുക്തമായി ഡോക്ടര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ലൈഫ്‌സ്റ്റൈല്‍ മെഡിസിന്‍ കോണ്‍ഫ്രന്‍സ് നടത്തി. കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച സമ്മേളനം സി.എം..സി വെല്ലൂര്‍ ഹോസ്പിറ്റല്‍ ഇന്റേണല്‍ മെഡിസിന്‍ ആന്റ് ഫൗണ്ടര്‍ ചീഫ് ഓഫ് ലൈഫ് സ്റ്റൈല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ടമെന്റ് പ്രൊഫസര്‍ സാമുവല്‍ ഹാന്‍സ്‌ഡെക് ഉദ്ഘാടനം ചെയ്തു. എന്‍.എന്‍.എഫ് ലൈഫ് സ്റ്റൈല്‍ മെഡിസിന്‍ വിംഗിന്റെ ദേശീയ തലത്തിലുള്ള പ്രവര്‍ത്തന പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. നാഷണല്‍ നിയോനറ്റോളജി ഫോറം ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ.വി.സി മനോജ് അധ്യക്ഷത വഹിച്ചു.
ഐ.എസ്.എല്‍.എം പ്രസിഡന്റ് ഡോ.ലക്ഷമി സുന്ദര്‍, ഐ.എ.പി മുന്‍ ദേശീയ പ്രസിഡന്റ് ഡോ. എസ് ശ്രീനിവാസ കമ്മത്ത് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എഫ്.ഒ.ജി പ്രസിഡന്റ് ഡോ. സുചിത്ര സുധീര്‍, ഐ.എ.പി കേരള പ്രസിഡന്റ്് ഡോ. ഐ.റിയാസ്, പ്രസിഡന്റ് ഇലക്ട് എന്‍.എന്‍.എഫ് ഡോ.ലാലന്‍ ഭാരതി, വൈസ് പ്രസിഡന്റും എല്‍.എം വിംഗ് ചെയര്‍മാനുമായ ഡോ. ദിനേഷ് തോമര്‍, എന്‍.എന്‍.എഫ് പ്രസിഡന്റ് ഇലക്ട് 2026 ഡോ.സോമശേഖരന്‍ നിംബാല്‍ക്കര്‍, സി.ഒ.ജി.എസ് പ്രസിഡന്റ് ഡോ. ഗ്രേസി തോമസ്, എന്‍.എന്‍.എഫ് എഫ്.ഒ.ജി.എസ്. ഐ പ്രതിനിധി ഡോ. ഫെസി ലൂയിസ്, എന്‍.എന്‍.എഫ് കേരള പ്രസിഡന്റ് ഡോ.ടി.പി.ജയരാമന്‍, ഐ.എ.പി കൊച്ചിന്‍ പ്രസിഡന്റ് ഡോ.വിവിന്‍ അബ്രാഹം, എന്‍.എന്‍.എഫ് എറണാകുളം പ്രസിഡന്റ്് ഡോ. എബി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.