‘ലീവ് നത്തിംഗ്’ എന്ന ആശയത്തിലാണ് ലൈഫ്സ്റ്റൈല്‍ വില്‍പ്പന നടക്കുന്നത്.
കൊച്ചി: രാജ്യത്തെ മുന്‍നിര ഫാഷന്‍ ഡെസ്റ്റിനേഷനായ ലൈഫ്സ്റ്റൈല്‍ സെയില്‍ ഓഫ് ദി സീസണ്‍ പ്രഖ്യാപിച്ചു. ലൈഫ്സ്റ്റൈല്‍ വില്‍പ്പനയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ‘ലീവ് നത്തിംഗ്’ എന്ന ആശയത്തിലാണ് ലൈഫ്സ്റ്റൈല്‍ വില്‍പ്പന നടക്കുന്നത്. പാര്‍ട്ടി മുതല്‍ കാഷ്വല്‍, ഫ്യൂഷന്‍ ലുക്കുകള്‍ വരെയുള്ള എല്ലാ വേളകള്‍ക്കും അനുയോജ്യമായ സ്റ്റൈലിഷും ട്രെന്‍ഡിയുമായ വസ്ത്രങ്ങള്‍ ഇവിടെ ലഭ്യമാണ്.
പുരുഷന്മാര്‍ക്കായി റിഫ്ലക്റ്റീവ് ജാക്കറ്റുകള്‍, ടിഷര്‍ട്ടുകള്‍, ട്രെന്‍ഡി ഡെനിം, കാര്‍ഗോകള്‍, പാര്‍ട്ടി ബ്ലേസറുകള്‍, പ്രിന്റഡ് ഷര്‍ട്ടുകള്‍ എന്നിവയുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. ഓണ്‍ലി, വെറോ മോഡ, ബിബ, മെലാഞ്ച്, ജാക്ക് & ജോണ്‍സ്, അമേരിക്കന്‍ ഈഗിള്‍, ലെവിസ്, പാര്‍ക്ക് അവന്യൂ, കോഡ്, പ്യൂമ, സ്‌കെച്ചേഴ്സ്, കപ്പ, ജിഞ്ചര്‍, ഫെയിം ഫോറെവര്‍, ടോമി ഹില്‍ഫിഗര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ വന്‍വിലക്കുറവില്‍ ലഭിക്കും. ഗ്രാന്‍ഡ്മാള്‍, ഇടപ്പള്ളി, ഫോറം മാള്‍, മരട് എന്നിവിടങ്ങളിലെ എല്ലാ ലൈഫ് സ്റ്റൈല്‍ സ്റ്റോറുകളിലും ഓണ്‍ലൈനിലും ലൈഫ് സ്റ്റൈല്‍ അപ്ലിക്കേഷനിലൂടെയും വസ്ത്രങ്ങള്‍ വാങ്ങാം.