അക്കാദമി അവാര്‍ഡ് ജേതാവായ ശബ്ദ കലാകാരനും ശില്‍പിയുമായ റസൂല്‍ പൂക്കുട്ടിയില്‍ നിന്നും ബോസ് കൃഷ്ണമാചാരി അവാര്‍ഡ് ഏറ്റുവാങ്ങി.
അഹമ്മദാബാദ്: കര്‍ണാവതി സര്‍വകലാശാലയും യുണൈറ്റഡ് വേള്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനും (യുഐഡി) സംഘടിപ്പിച്ച വീനസ് എക്‌സലന്‍സ് കലാകാരനും ക്യൂറേറ്ററും സാംസ്‌കാരിക ദര്‍ശകനുമായ ബോസ് കൃഷ്ണമാചാരിയെ ലൈഫ് ടൈം ഡിസൈന്‍ എക്‌സലന്‍സ് അവാര്‍ഡ് 2025 നല്‍കി ആദരിച്ചു. അഹമ്മദാബാദ് ഡിസൈന്‍ വീക്കിന്റെ ആറാമത് പതിപ്പില്‍ വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്റെ വിശിഷ്ട അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ് സമര്‍പ്പണം.അക്കാദമി അവാര്‍ഡ് ജേതാവായ ശബ്ദ കലാകാരനും ശില്‍പിയുമായ റസൂല്‍ പൂക്കുട്ടിയില്‍ നിന്നും ബോസ് കൃഷ്ണമാചാരി അവാര്‍ഡ് ഏറ്റുവാങ്ങി.
ഈ അവാര്‍ഡ് ഒരു വ്യക്തിഗത നാഴികക്കല്ല് മാത്രമല്ല, ഇന്ത്യയിലെ സമകാലിക കല, ഡിസൈന്‍, ക്യൂറേറ്റോറിയല്‍ പ്രാക്ടീസ് എന്നിവയുടെ ആഘോഷമാണെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു. കര്‍ണാവതി യൂണിവേഴ്‌സിറ്റി, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, കൊച്ചിമുസിരിസ് ബിനാലെ ടീം, കലാരൂപകല്‍പ്പന സമൂഹത്തിനും അവരുടെ അചഞ്ചലമായ പിന്തുണക്കും പ്രചോദനത്തിനും ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.തോമസ് ഗാര്‍വി (ചെയര്‍, ഡബ്ല്യുഡിഒ), പ്രദ്യുമ്‌ന വ്യാസ്, ഉമാങ് ഹുതീസിംഗ്, റിതേഷ് ഹദ എന്നിവരുള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.
ബോസ് കൃഷ്ണമാചാരിക്കു പുറമെ ആര്‍. എന്‍.മഹേഷ് (വാസ്തുവിദ്യ, കേരളം), പ്രമോദ് കുമാര്‍ അഗര്‍വാള്‍ (ബിസിനസ്), പ്രൊഫ. ഭീമന്‍ ദാസ് (ശില്‍പം), വിഭോര്‍ സോഗാനി (രൂപകല്‍പ്പന), ദാദി പുതുംജി (പാവപ്പണി), ഊര്‍മിള കനോറിയ (ജീവകാരുണ്യപ്രവര്‍ത്തനം), ലളിത് ദാസ് (ഡിസൈന്‍) എന്നിവര്‍ക്കും വീനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിവിധ ഡിസൈന്‍ വിഭാഗങ്ങളിലായി സമ്മാനിച്ചു.