നെടുമ്പാശ്ശേരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടന്ന യോഗത്തില്‍ ലയണ്‍സ് ക്ലബ്ബ് ഓഫ് ഐ.സി.എല്‍ അംഗങ്ങള്‍ ഇരുവര്‍ക്കും യാത്രയയപ്പ് നല്കി.
കൊച്ചി: അമേരിക്കയിലെ ഫ്ളോറിഡയില്‍ നടക്കുന്ന ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 107ാമത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 3241 എഫ് മുന്‍ ഡിസ്ടിക്ട് ഗവര്‍ണര്‍ അഡ്വ. കെ.ജി അനില്‍കുമാറും വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഉമ അനില്‍കുമാറും പങ്കെടുക്കും. നെടുമ്പാശ്ശേരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടന്ന യോഗത്തില്‍ ലയണ്‍സ് ക്ലബ്ബ് ഓഫ് ഐ.സി.എല്‍ അംഗങ്ങള്‍ ഇരുവര്‍ക്കും യാത്രയയപ്പ് നല്കി. പ്രസിഡന്റ് സാം മാളിയേക്കല്‍, സെക്രട്ടറി ടി.ജി ബാബു, ട്രഷറര്‍ കെ. രാമചന്ദ്രന്, ടി. മാധവന്‍കുട്ടി, കെ.പി സതീശന് എന്നിവര്‍ യാത്രയയപ്പിന് നേതൃത്വം നല്കി.

