കരള്‍ ആരോഗ്യ ബോധവല്‍ക്കരണം:  വാക്കത്തോണ്‍ നടത്തി  ആസ്റ്റര്‍  മെഡ്‌സിറ്റി

ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ് വിഭാഗവും ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ ടീമും സംയുക്തമായാണ്  കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച വാക്കത്തോണിന് നേതൃത്വം നല്‍കിയത്.
കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വോളണ്ടിയേഴ്‌സും ചേര്‍ന്ന് കരള്‍ ആരോഗ്യ ബോധവല്‍ക്കരണ വാക്കത്തോണ്‍ സംഘടിപ്പിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ് വിഭാഗവും ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ ടീമും സംയുക്തമായാണ്  കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച വാക്കത്തോണിന് നേതൃത്വം നല്‍കിയത്.ആസ്റ്റര്‍ മെഡ്‌സിറ്റി സിഒഒ ഡോ ഷുഹൈബ് ഖാദറിന്റെ  സാന്നിധ്യത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ് വാക്കത്തോണ്‍ ഫ് ളാഗ് ഓഫ് ചെയ്തു.

കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍ , ദാതാക്കള്‍, പുറമേ നിന്നുള്ള വളണ്ടിയര്‍മാര്‍ എന്നിവരുള്‍പ്പെടെ 300ലധികം പേര്‍ വാക്കത്തോണില്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികള്‍ എന്ന നിലയില്‍ അഞ്ചു വയസ്സുള്ള രണ്ടു കുട്ടികളെയും ഏറ്റവും പ്രായം ചെന്ന വ്യക്തിയായ  86 കാരനെയും ചടങ്ങില്‍ ആദരിച്ചു.  ‘ഭക്ഷണമാണ് ഔഷധം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി കരള്‍ ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി സുംബ സെഷനുകള്‍, ഗെയിമുകള്‍, ചോദ്യോത്തര സെഷനുകള്‍ എന്നിവയും വാക്കത്തോണിന്റെ ഭാഗമായി സംഘടിപ്പിച്ചു. കരള്‍ രോഗങ്ങള്‍ തടയുന്നതിലും കൈകാര്യം ചെയ്യുന്നതിലും പോഷകാഹാരത്തിന് വലിയ പങ്കുണ്ടെന്ന സന്ദേശമാണ് പരിപാടിയിലൂടെ നല്‍കിയത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു