തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: 1400 വാര്‍ഡുകളില്‍ മത്സരിക്കുമെന്ന് ശിവസനേ

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഈ മാസം 17ന് എന്‍ഡിഎ നേതൃത്വത്തില്‍ നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കുന്നതിന് ആയിരം പേരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു
കൊച്ചി:  ഈ വര്‍ഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായ ശിവസേന കേരളത്തിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തുടങ്ങി  1400 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ  മത്സരിപ്പിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന നേതൃസംഗമം  തീരുമാനിച്ചതായി ശിവസേന സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കേറ്റ് പേരൂര്‍ക്കട ഹരികുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ക്രമപ്പെടുത്തുന്നതിന്  ജില്ലാ, നിയോജകമണ്ഡലം ഭാരവാഹികളെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി. ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഈ മാസം 17ന് എന്‍ഡിഎ നേതൃത്വത്തില്‍ നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കുന്നതിന് ആയിരം പേരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് പേരൂര്‍ക്കട ഹരികുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം പാര്‍ട്ടി ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ഓര്‍ഗനൈസിംഗ് സെക്രട്ടറി എം എസ് ഭുവനചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ദക്ഷിണ മേഖല കണ്‍വീനര്‍ അഡ്വക്കേറ്റ് സാം ഐസക് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി രാധാകൃഷ്ണമേനോന്‍, വൈസ് പ്രസിഡന്റുമാരായ രാജീവ് രാജധാനി മോഹന്‍കുമാര്‍ നായര്‍, സംസ്ഥാന സെക്രട്ടറിമാരായ ടി ആര്‍ ദേവന്‍, ഒറ്റശേഖരമംഗലം കൃഷ്ണന്‍കുട്ടി, അനില്‍ ദാമോദര്‍, പാര്‍ട്ടി സംസ്ഥാന നേതാക്കളായ ശാന്താലയം ശശികുമാര്‍, ആറ്റുകാല്‍ സുനില്‍, ശശികുമാര്‍ ഭാസി, വി.എസ് വൈശാഖ് എന്നിവര്‍ പ്രസംഗിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു