കിഴക്കമ്പലത്ത് സംഘര്‍ഷം :  സിപിഎം ശ്രമിച്ചത് കണ്ണൂര്‍ മോഡല്‍ നടപ്പാക്കാനെന്ന് ട്വന്റി20 പാര്‍ട്ടി

ഹൈക്കോടതിയുടെയും ഇലക്ഷന്‍ കമ്മീഷന്റെയും ഉത്തരവുകള്‍ കാറ്റില്‍ പറത്തി.
ട്വന്റി20 പാര്‍ട്ടി പ്രസിഡന്റിനെ തടയാന്‍ ശ്രമം.
കോടതിയും മാധ്യമങ്ങളും ഉള്ളത്‌കൊണ്ട് തങ്ങള്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്നുവെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ്  സാബു ജേക്കബ്
കിഴക്കമ്പലം:  വോട്ടെടുപ്പിനിടെ കിഴക്കമ്പത്ത് ബൂത്തില്‍ സംഘഷം സൃഷ്ടിച്ച് സിപിഎം- കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാട്ടം നടത്തുകയായിരുന്നുവെന്നും കോടതിയും മാധ്യമങ്ങളും ഉള്ളത്‌കൊണ്ട് തങ്ങള്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്നതെന്നും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബും എം. ജേക്കബ്ബ് പറഞ്ഞു. താന്‍ കുടുംബസമേതം  തങ്ങളുടെ സ്വന്തം ബൂത്തായ വിലങ്ങ് സെന്റ് മേരീസ് പള്ളി ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ്  സിപിഎം-കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടുകയും ബൂത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തത്. മുന്‍ വര്‍ഷങ്ങളില്‍ സിപിഎം- ഗുണ്ടകള്‍ കിഴക്കമ്പലം പഞ്ചായത്തിലെ പലബൂത്തുകളിലും സംഘര്‍ഷം സൃഷ്ടിച്ച് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇക്കുറി ഇതിനെ തടയാന്‍ ട്വന്റി20 പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ 10 പരം ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നല്‍കി 139 ബൂത്തുകളില്‍  വീഡിയോ റെക്കോഡിംഗും മുഴുവന്‍ ബൂത്തുകളില്‍ പോലീസ് സംരക്ഷണത്തിനുള്ള ഉത്തരവും സമ്പാദിച്ചിരുന്നു.

ഈ ഉത്തരവ് നടപ്പാക്കി കിട്ടുന്നതിന് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച തുകയും സ്ഥാനാര്‍ത്ഥികള്‍ സര്‍ക്കാരില്‍ അടച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ആവശ്യം നടപ്പാക്കി തരുന്നതില്‍ സംസ്ഥന ഇലക്ഷന്‍ കമ്മീഷന്‍ പരാജയപ്പെട്ടു. ഇതിനെതിരെ കേന്ദ്ര ഇലക്ഷന്‍ കമ്മീഷനും, ഹൈക്കോടതിക്കും പാര്‍ട്ടി പരാതി നല്‍കുമെന്നും സാബു എം. ജേക്കബ്ബ് പറഞ്ഞു.കിഴക്കമ്പലം പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രിക്രിയ അട്ടിമറിക്കുന്നതിന് സിപിഎം പാര്‍ട്ടിയുടെയും സ്ഥലം എം.എല്‍.എ പി.വി. ശ്രീനിജന്റെയും നേതൃത്വത്തില്‍ ആസൂത്രിത നീക്കമാണ് നടന്നത്. ട്വന്റി 20യെ എങ്ങനെയും പരാജയപ്പെടുത്താന്‍ ബദ്ധ വൈരികാളായ ഇടത്‌വലത് മുന്നണികള്‍ 25 പാര്‍ട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ട് രൂപീകരിച്ച് സ്ഥാനാര്‍ത്ഥികളെ നിറുത്തി. കൂടാതെ ഓരോ ബൂത്തിലും ട്വന്റി20ക്കെതിരെ ഒന്നില്‍ കൂടുതല്‍ അപരന്മാരെയും സൃഷ്ടിച്ച് തിരഞ്ഞെടുപ്പിന് ഇറങ്ങിയ പരിതാപകരമായ കാഴ്ച്ചയാണ് ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്സും, സിപിഎമും നടത്തിയത്.കഴിഞ്ഞ തവണയും ഇപ്രകാരമുള്ള കുത്സിത പ്രവര്‍ത്തനം നടത്തിയെങ്കിലും ജനം ട്വന്റി20യെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുകയാണുണ്ടായത്.വര്‍ഷങ്ങളായി സി.പി.എം. കണ്ണൂരില്‍ ജനങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തി അടിമകളാക്കി പാര്‍ട്ടി ഗ്രാമം സൃഷ്ടിച്ച്  ജനാധിപത്യ പ്രിക്രിയയെ അട്ടിമറിച്ച് വരുന്ന പ്രവര്‍ത്തന ശൈലി മധ്യകേരളത്തിലേയ്ക്കു കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തനിക്ക് നേരെ ഇവിടെയുണ്ടായ അതിക്രമമെന്നും സാബു ജേക്കബ് പറഞ്ഞു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു