ജാഗ്രതയോടെ വോട്ടവകാശം വിനിയോഗിക്കുക : വി.എച്ച്.പി

തീവ്രവാദ ശക്തികളുടെയും മതപരിവര്‍ത്തന ലോബികളുടെയും പ്രധാന കേന്ദ്രമായി കേരളം മാറിക്കഴിഞ്ഞിരിക്കുകയാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറല്‍ സെക്രട്ടറി അനില്‍ വിളയിലും
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാരം വിനിയോഗിക്കുമ്പോള്‍ ഹിന്ദു സമൂഹം പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പിയും ജനറല്‍ സെക്രട്ടറി അനില്‍ വിളയിലും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തീവ്രവാദ ശക്തികളുടെയും മതപരിവര്‍ത്തന ലോബികളുടെയും പ്രധാന കേന്ദ്രമായി കേരളം മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇക്കാര്യങ്ങളോ കേരളത്തിന്റെ വികസനമോ മയക്കുമരുന്ന് വ്യാപനമോ തൊഴിലില്ലായ്മയോ ചര്‍ച്ച ചെയ്യാന്‍ മിക്ക രാഷ്ട്രീയ കക്ഷികളും തയ്യാറാകുന്നില്ല. പാദപൂജ വിവാദം, ഭാരതാംബ വിവാദം, ശബരിമല കൊള്ള തുടങ്ങിയ ഹൈന്ദവ വിഷയങ്ങളില്‍ വിശ്വാസികള്‍ക്ക് എതിരായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. ശബരിമല ക്ഷേത്രത്തില്‍ നടന്ന കൊള്ളയുടെ അന്വേഷണം ഏതാണ്ട് നിലച്ച മട്ടാണ്.

കൃത്യമായ അന്വേഷണം നടത്തിയാല്‍ മന്ത്രിമാരുള്‍പ്പടെയുള്ളവര്‍ പ്രതികള്‍ ആകുമെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനെ മൂക്കുകയറിട്ടു നിര്‍ത്തിയിരിക്കുകയാണ് ആഭ്യന്തര വകുപ്പ്. ഹൈന്ദവ സമൂഹത്തിനെ അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ട ഒത്താശയും സഹായവും പ്രോത്സാഹനവും നല്‍കുന്ന ഭരണ നേതൃത്വം ചില തീവ്രവാദ ശക്തികള്‍ക്ക് കീഴ്‌പ്പെട്ട് ഭരണം നടത്തുന്ന കാഴ്ചയാണ് ഉള്ളത്. ഹൈന്ദവ ക്ഷേത്രങ്ങളുടെ സ്വത്തുക്കളും ഭൂമിയും കൊള്ളയടിച്ചവരെയും ശബരിമലയുടെ പവിത്രത ഇല്ലാതാക്കാന്‍ രാത്രിയുടെ മറവില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനു ശ്രമിച്ചവരെയും ഹൈന്ദവ സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. രാജ്യത്തെ ഇസ്ലാമിക വല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന കക്ഷികളെ കൂട്ടുപിടിക്കാന്‍ കേരളത്തിലെ ഭരണ, പ്രതിപക്ഷ നേതൃത്വം നടത്തുന്ന നാണംകെട്ട പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും അന്തര്‍ധാരയും ഹിന്ദുക്കള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ എല്ലാ സനാതന ധര്‍മ്മ വിശ്വാസികളും തയ്യാറാകണമെന്നും നേതാക്കള്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു