41 മണിക്കൂര്‍ നോണ്‍ സ്‌റ്റോപ്പ് ഷോപ്പിങ് 11, 12 തിയതികളില്‍,ലുലുവില്‍ ജനുവരി 19 വരെ എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ നീണ്ടുനില്‍ക്കും
കൊച്ചി: കൊച്ചി ലുലുമാളില്‍ ലുലു ഓണ്‍ സെയിലും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്‌റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ ഫ് ളാറ്റ് ഫിഫ്റ്റി സെയിലും ജനുവരി 9ന് തുടങ്ങും. എന്‍ഡ് ഓഫ് സീസണ്‍ സെയിലുടെ ലുലു ഫാഷന്‍ സ്‌റ്റോറില്‍ വില കിഴിവ് ഈ മാസം 19വരെ ലഭിക്കും. എല്ലാ വര്‍ഷവും നടത്തിവരുന്ന ലുലു ഓണ്‍ സെയില്‍, ലുലു ഫ് ളാറ്റ് ഫിഫ്റ്റി സെയില്‍ എന്നിവയാണ് ജനുവരി 9 മുതല്‍ 12 വരെ മാളില്‍ നടക്കുന്നത്. ലുലു ഓണ്‍ സെയിലിന്റെ ലോഗോ പ്രകാശനം തെന്നിന്ത്യന്‍ സിനിമാ താരം വിനയ് റായി നിര്‍വഹിച്ചു. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന മാളിലെ വിവിധ ഷോപ്പുകള്‍ ലുലു ഓണ്‍ സെയിലിന്റെ ഭാഗമാകും. കൂടാതെ 50 ശതമാനം വിലക്കുറവില്‍ ലുലു കണക്ട് , ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ എന്നിവയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ ലുലു ഫഌറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും.
ഇലക്ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് ഫ് ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറില്‍ നിന്ന് റീട്ടെയില്‍ ഉത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും 50 ശതമാനം കിഴിവില്‍ ഫ് ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാന്‍ സാധിക്കും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്‌റ്റോര്‍, ലുലു സെലിബ്രേറ്റ് അടക്കമുള്ള എല്ലാ ഷോപ്പുകളിലും വിലക്കിഴിവിലുടെ ഷോപ്പിങ് നടത്താന്‍ ഓഫറിലുടെ സാധിക്കും.ലുലു ഫാഷനില്‍ ലുലുവിന്റെ ബ്രാന്‍ഡുകള്‍ക്ക് പുറമേ അന്താരാഷ്ട്ര ബ്രാന്‍ഡുകളടക്കം അഞ്ഞൂറിലധികം ബ്രാന്‍ഡുകള്‍ എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്.
ജുവലറി, സെപ്ക്‌സ്, കോസ്‌മെറ്റിക്‌സ് ആന്‍ഡ് ബ്യൂട്ടി എന്നിവയെല്ലാം വിലക്കുറവില്‍ സ്വന്തമാക്കാം. ലുലു ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകിയും ജനുവരി 9 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. ഈ ദിവസങ്ങളില്‍ മെട്രോ സര്‍വീസ് രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും. എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി തുടങ്ങിയ വില്‍പ്പന 19 വരെ നടക്കും. ലുലു ഫ് ളാറ്റ് ഫിഫ്റ്റി സെയില്‍ മാളില്‍ 9 മുതല്‍ 12 വരെയാണ് നടക്കുന്നത്. 9, 10 തിയ്യതികളില്‍ രാവിലെ എട്ടിന് മാള്‍ തുറന്നാല്‍ പുലര്‍ച്ചെ രണ്ടുവരെ പ്രവര്‍ത്തിക്കും. 11ന് രാവിലെ തുറന്നാല്‍ 13ന് പുലര്‍ച്ചെ 2 വരെ 50ശതമാനം വില കുറവിലുള്ള വില്‍പ്പന നടക്കും.ലോഗോ പ്രകാശന ചടങ്ങില്‍ ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ്, ബയ്യിങ്ങ് മാനേജര്‍ സന്തോഷ് കുമാര്‍, ലുലു റീട്ടയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രാജീവ് രവീന്ദ്രന്‍ നായര്‍ , കൊച്ചി ലുലു ഹൈപ്പര്‍ ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, മാള്‍ മാനേജര്‍ രചീഷ് ചേനുംപറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ലുലു ഹാപ്പിനസ് അംഗങ്ങള്‍ക്ക്
ലുലു ഫാഷന്‍ സ്‌റ്റോറില്‍ നിന്നും ഒരു ദിവസം മുമ്പേ ഷോപ്പിങ്ങിന് അവസരം
കൊച്ചി: ലുലു മാളിലെ ലുലു ഫ് ളാറ്റ് ഫിഫ്റ്റി സെിലിന്റെ ഭാഗമായി ലുലു ഫാഷന്‍ സ്‌റ്റോറില്‍ നിന്നും മികച്ച ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ഒരു ദിവസം മുന്നേ 50 ശതമാനം വരെ കഴിവില്‍ വാങ്ങാന്‍ ലുലു ഹാപ്പിനസ് അംഗങ്ങള്‍ക്ക് അവസരം . ജനുവരി 9 മുതലാണ് ഫ് ളാറ്റ് ഫിഫ്റ്റി സെയില്‍ ആരംഭിക്കുന്നത് എങ്കിലും ലുലു ഹാപ്പിനസ് അംഗങ്ങള്‍ക്ക് 8 മുതല്‍ ഷോപ്പ് ചെയ്യാന്‍ അവസരം ഒരുക്കുകയാണ് ലുലു.
ഫ് ളാറ്റ് 50 സെയിലിന്റെ ഭാഗമായി ലുലു ഫാഷന്‍ സ്‌റ്റോറില്‍ നിന്നും മികച്ച ബ്രാന്‍ഡുകളിലുള്ള എല്ലാവിധ വസ്ത്രങ്ങളും, ഫുട്‌വെയര്‍, ആക്‌സെസറീസ്, ലഗേജ്, ലേഡീസ് ഹാന്‍ഡ് ബാഗ്, ബ്ലഷ് ഉത്പന്നങ്ങള്‍ എന്നിവ 50 ശതമാനം വരെ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും. ഇതേ ഓഫറാണ് ലുലു ഹാപ്പിനെസ്സ് അംഗങ്ങള്‍ക്ക് മാത്രമായി ജനുവരി എട്ടിന് ലഭിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്താന്‍ www.luluhappiness.in എന്ന വെബ്‌സൈറ്റ് / ആപ്പിലൂടെയോ, സ്‌റ്റോറില്‍ നിന്ന് നേരിട്ടോ ലുലു ഹാപ്പിനെസ്സ് പ്രോഗ്രാമില്‍ അംഗത്വം എടുക്കാവുന്നതാണ്. ലുലു ലോയലിറ്റി മെബര്‍ഷിപ്പ് തികച്ചും സൗജന്യമാണ്. ജനുവരി 9 മുതല്‍ 12 വരെയാണ് പകുതി വിലക്കുള്ള വില്‍പ്പന നടക്കുന്നത്.