കുട്ടികളുടെ വിവിധ മത്സരങ്ങള്‍, ക്രിയേറ്റീവ് വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയവയും അരങ്ങേറും
കൊച്ചി: പൂക്കളുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ലുലു ഫ്‌ളവര്‍ ഫെസ്റ്റ് ഫെബ്രുവരി 11 മുതല്‍ 15 വരെ കൊച്ചി ലുലുമാളില്‍ നടക്കും. ഫ്‌ളവര്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം സിനിമാ താരങ്ങളായ അര്‍ജുന്‍ അശോകന്‍ റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ലുലു മാള്‍ മാനേജര്‍ റിചേഷ് ചാലുപ്പറമ്പില്‍, ഓപ്പറേഷന്‍സ് മാനേജര്‍ ഒ.സുകുമാരന്‍, സെക്യൂരിറ്റി മാനേജര്‍ കെ.ആര്‍ ബിജു, സീനിയര്‍ ചീഫ് എഞ്ചിനിയര്‍ പി പ്രസാദ് എന്നിവര്‍ സന്നിഹിതരായി.
വീടും ഉദ്യാനങ്ങളും മനോഹരമാക്കാവുന്ന വ്യത്സ്യതതരം പൂക്കളാല്‍ ലുലു ഫ്‌ളവര്‍ ഫെസ്റ്റ് ശ്രദ്ധേയമാകും. ബോഗെയിന്‍വില്ല, വ്യത്യസ്തതരം ഓര്‍ക്കിഡുകള്‍, കുറഞ്ഞ പ്രായത്തില്‍ തന്നെ കായ്ഫലം നല്‍കുന്ന ഫല സസ്യങ്ങള്‍ എന്നിവയ്ക്കു പുറമേ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പുഷ്പ സസ്യങ്ങളും മേളയില്‍ പ്രദര്‍ശനത്തിനെത്തും. ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ സസ്യങ്ങളാലും പൂച്ചെടികളാലും ഫെസ്റ്റ് ശ്രദ്ധേയമാകും. ഫെസ്റ്റിന്റെ ഭാഗമായി പുഷ്പങ്ങളാല്‍ മാള്‍ അലങ്കരിക്കും. കുട്ടികളുടെ വിവിധ മത്സരങ്ങള്‍, ക്രിയേറ്റീവ് വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയവയും അരങ്ങേറും. ഫെസ്റ്റിലേക്ക് വിവിധ നേഴ്‌സറികള്‍ക്കും പങ്കാളിത്തം കൊള്ളാന്‍ സാധിക്കും

