എറണാകുളം സ്വദേശി ജോര്‍ദനും തൃശൂരിലെ ലക്ഷ്മിയയും ഫ് ളര്‍
ഫെസ്റ്റിലെ താരങ്ങള്‍
കൊച്ചി: വര്‍ണ പൂമ്പാറ്റകളെ പോലെ റാമ്പില്‍ ചുവടുവച്ച് കുരുന്നുകള്‍. കണ്ടു നിന്നവര്‍ക്കും മറക്കാനാവാത്ത നയനമനോഹര കാഴ്ച സമ്മാനിച്ച് ലുലു ഫ് ളര്‍ ഫെസ്റ്റിന്റെ സമാപനം. പുഷ്‌പോത്സവത്തിന്റെ സമാപനമായി നടന്ന ലിറ്റില്‍ പ്രിന്‍സ്, ലിറ്റില്‍ പ്രിന്‍സസ് മത്സരത്തില്‍ 59കുട്ടികളാണ് പങ്കെടുത്തത്. പുഷ്പ വൈവിധ്യങ്ങളുടെ ഭംഗിയും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും വിളിച്ചോതിക്കൊണ്ടാണ് ലുലു പുഷ്‌പോത്സവം സമാപിച്ചത്. പൂക്കളില്‍ തിളങ്ങിയ കൊച്ചു സുന്ദരികളേയും സുന്ദരന്മാരേയും ഫാഷന്‍ ഷോ കാണാനെത്തിയ കാണികളും ഏറ്റെടുത്തു. ചിലര്‍ ചിരിച്ചും കളിച്ചും, മാതാപിതാക്കളെ കാണാതെ കരഞ്ഞും, ജഡ്ജസിനെ ചിരിപ്പിച്ചും റാംപില്‍ എത്തി.ലിറ്റില്‍ പ്രിന്‍സായി എറണാകുളം വടുതല സ്വദേശികളായ ഷിജിന്‍ ജോസഫ് ഫെനീറ്റ ദമ്പതികളുടെ മകന്‍ ജോര്‍ദനെ തിരഞ്ഞെടുത്തു. ലിറ്റില്‍ പ്രിന്‍സസായി തൃശൂര്‍ സ്വദേശികളായ അനൂപ് കുമാര്‍, രമ്യ അനൂപ് ദമ്പതികളുടെ മകള്‍ ലക്ഷ്മിയയെ പ്രഖ്യാപിച്ചു.
സിനിമാ താരങ്ങളായ മീനാക്ഷി, ലയ മാമന്‍, ഐശ്വര്യ എ എന്നിവര്‍ അടങ്ങിയ മൂന്നംഗ ജൂറിയായിരുന്നു വിധി കര്‍ത്താക്കള്‍. വിവിധ ഘട്ടങ്ങളായുള്ള റാംപ് വാക്കിന് ശേഷമാണ് വിജയിതാക്കളെ പ്രഖ്യാപിച്ചത്. വിജയികള്‍ക്ക് സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബനും പ്രിയമണിയും ചേര്‍ന്ന് പ്രശസ്തി ഫലകവും ക്യാഷ് അവാര്‍ഡും കൈമാറി. ചടങ്ങില്‍ ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ്, ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, ലുലുഹൈപ്പര്‍ ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, മൂഹമ്മദ് യൂനസ്, ഓപ്പറേഷന്‍സ് മാനേജര്‍ ഒ. സുകുമാരന്‍, സെക്യൂരിറ്റി മാനേജര്‍ കെ.ആര്‍. ബിജു, ജൂനിയര്‍ കില്ലര്‍ സ്‌റ്റോര്‍ മാനേജര്‍ വി.എസ്. സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുതുമയും പഴമയും സമ്മേളിക്കുന്ന വേദിയായിട്ടാണ് ലുലു ഫഌവര്‍ ഫെസ്റ്റ് മാറിയത്. പ്രകൃതി സൗന്ദര്യം, പുഷ്പങ്ങളിലെ വ്യത്യസ്തകള്‍, ഫല സസ്യ വൈവിധ്യങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്നതായിരുന്നു ലുലുമാളിലെ പുഷ്പപ്രദര്‍ശനം.