71,585 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനവുമായി ലുലു റീട്ടെയ്ല്‍ 

വിപുലമായ വികസന പദ്ധതികളാണ് ലുലു നടപ്പാക്കുതെും നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച നേട്ടം നല്‍കുമെും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി.
അബുദാബി : 2025ലെ സാമ്പത്തിക വര്‍ഷത്തില്‍ 71,585 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനവുമായി ലുലു റീട്ടെയ്ല്‍. 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പകുതിയില്‍ 887.58 കോടി രൂപയുടെ  ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതോടെ 2025ലെ നിക്ഷേപകര്‍ക്കുള്ള ആകെ ലാഭവിഹിതം 1785 കോടി രൂപയായി ഉയര്‍ന്നു. ഇതേ വര്‍ഷത്തെ അറ്റാദായം 1856 കോടി രൂപയായി ഉയര്‍ന്നു. വിപുലമായ വികസന പദ്ധതികളും ഇ കൊമേഴ്‌സ് രംഗത്തെ മികച്ച വളര്‍ച്ചയും നേട്ടത്തിന് കരുത്തേകി. മികച്ച വളര്‍ച്ചാനിരക്കാണ് ലുലു രേഖപ്പെടുത്തുത്. 2025 ല്‍ മാത്രം 20 പുതിയ സ്‌റ്റോറുകള്‍ ലുലു തുറന്നു. 2026 2028 വര്‍ഷത്തില്‍ 50 പുതിയ സ്‌റ്റോറുകള്‍ കൂടി ലുലു തുറക്കും. വിപുലമായ വികസന പദ്ധതികളാണ് ലുലു നടപ്പാക്കുതെും നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച നേട്ടം നല്‍കുമെും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി. സുസ്ഥിരമായ വളര്‍ച്ചയിലൂടെ ദീര്‍ഘകാലാടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് ലുലു നടപ്പാക്കുതെന്നും അദേഹം കൂട്ടിചേര്‍ത്തു. ഇ കൊമേഴ്‌സ് പ്രൈവറ്റ്  ലേബല്‍ വളര്‍ച്ച നേട്ടത്തിന് കരുത്തേകി:
ഓലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നല്ല വളര്‍ച്ചയാണ് ലുലു രേഖപ്പെടുത്തിയത്. ഇ കൊമേഴ്‌സ് വില്‍പ്പനയില്‍ മാത്രം 38.6 ശതമാനം അധിക വളര്‍ച്ചയോടെ ആകെ 51.8 ശതമാനത്തിന് അധിക വളര്‍ച്ച നേടി. 7.3 ശതമാനം അധിക ഓലൈന്‍ ഉപഭോക്താക്കളുടെ സാന്നിദ്ധ്യം പ്രകടമായി. 29.8 ശതമാനത്തിന്റെ വളര്‍ച്ച പ്രൈവറ്റ് ലേബല്‍ രേഖപ്പെടുത്തി. ലുലുവിന്റെ ഹാപ്പിനെസ് ലോയല്‍റ്റി മെമ്പര്‍ഷിപ്പില്‍ അംഗങ്ങളാകുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ മികച്ച വര്‍ധനവ്. 8.4 മില്യ പേര്‍ ലോയല്‍റ്റി പ്രോഗ്രാം അംഗങ്ങളാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു