ഇനി കൊച്ചിക്ക് ബ്യൂട്ടി രാവുകള്‍;  ലുലു ബ്യൂട്ടി ഫെസ്റ്റിന് തുടക്കം 

ലുലു നിവ്യാ ബ്യൂട്ടി ക്വീന്‍, ലുലു പാരീസ് കോര്‍ണര്‍ മാന്‍ ഓഫ് ദി ഇയര്‍ മത്സരങ്ങളിലായി 20 മെയില്‍ 20 ഫീമെയില്‍ എന്നിങ്ങനെ 40 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.
കൊച്ചി: ഫിയാമ എന്‍ഗേജ് അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് 2025 എഡിഷന്  ലുലുമാളില്‍  തുടക്കമായി. ഉദ്ഘാടനം നടി അതിഥി രവി നിര്‍വഹിച്ചു. ഡിസംബര്‍ 7 വരെയാണ് ബ്യൂട്ടി ഫെസ്റ്റ്  നടക്കുക. വിവല്‍, യാര്‍ഡ്‌ലി എന്നീ ബ്രാന്‍ഡുകളാണ് പവേര്‍ഡ് ബൈ പാര്‍ട്ട്ണര്‍. ലുലു നിവ്യാ ബ്യൂട്ടി ക്വീന്‍, ലുലു പാരീസ് കോര്‍ണര്‍ മാന്‍ ഓഫ് ദി ഇയര്‍ മത്സരങ്ങളിലായി 20 മെയില്‍ 20 ഫീമെയില്‍ എന്നിങ്ങനെ 40 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. റാംപ് വാല്‍ക്ക് ഉള്‍പ്പടെ നടക്കും. 4 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ്  വിജയികള്‍ക്ക് സമ്മാനിക്കും. ബ്യൂട്ടി ഫെസ്റ്റ് നടക്കുന്ന  ഡിസംബര്‍ 7 വരെ ബ്യൂട്ടി പ്രൊഡക്റ്റ്‌സുകള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും. ചടങ്ങില്‍ ലുലു സെന്‍ട്രല്‍ ബയ്യിങ്ങ് മാനേജര്‍ റഫീഖ്,   ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ജയേഷ് നായര്‍,  പാരീസ് കോര്‍ണര്‍ ഡയറക്ടര്‍മാരായ ഫാസില്‍, ഷഹബാസ്, പാരീസ് കോര്‍ണര്‍ മാര്‍ക്കറ്റിങ്ങ് ഹെഡ് രമ്യ എന്നിവര്‍ സംബന്ധിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു