ലുലു ഫാഷന്‍ വീക്കിന് മെയ് 8 ന് തുടക്കം; ലോഗോ പ്രകാശനം  ചെയ്തു

ലോഗോ  പ്രകാശനം നടന്‍  ആസിഫ് അലി നിര്‍വഹിച്ചു.മേയ് 11 വരെ നീളുന്നതാണ് ഷോ. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍  മോഡലുകളും ഷോ ഡയറക്ടേഴ്‌സും അണിനിരക്കും.യു എസ് പോളോയാണ്  ഫാഷന്‍ വീക്കിന്റെ  പ്രധാന സ്‌പേണ്‍സര്‍, പവേര്‍ഡ് ബൈ പാര്‍ട്ട്ണര്‍ അമുക്തിയാണ്

കൊച്ചി: ഫാഷന്‍ ലോകത്തെ വിസ്മയകാഴ്ചകളുമായി  ലുലു ഫാഷന്‍ വീക്കിന് മെയ് 8 ന് തുടക്കമാകും. മേയ് 11 വരെ നീളുന്നതാണ് ഷോ. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍  മോഡലുകളും ഷോ ഡയറക്ടേഴ്‌സും അണിനിരക്കും.യു എസ് പോളോയാണ്  ഫാഷന്‍ വീക്കിന്റെ  പ്രധാന സ്‌പേണ്‍സര്‍, പവേര്‍ഡ് ബൈ പാര്‍ട്ട്ണര്‍ അമുക്തിയാണ്.ഈ വര്‍ഷത്തെ ലുലു ഫാഷന്‍ വീക്കിന്റെ  ലോഗോ  പ്രകാശനം നടന്‍  ആസിഫ് അലി നിര്‍വഹിച്ചു.  സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത,  നടന്‍ സ്വാതിദാസ് പ്രഭു, സംവിധാകന്‍ കെ.വി താമര്‍, ക്യാമറമാന്‍ അയസ്,  ബാലതാരം ഓര്‍ഹാന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത് രാധാകൃഷ്ണന്‍,ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്‌സ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ്, കൊച്ചി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, ബൈയ്യിങ് മാനേജര്‍ സന്തോഷ്  കൊട്ടാരത്ത് എന്നിവര്‍ സംബന്ധിച്ചു.

ലോകോത്തര ബ്രാന്‍ഡുകളുടെ ആകര്‍ഷകമായ ഏറ്റവും പുതിയ സ്പ്രിങ് സമ്മര്‍ കളക്ഷനുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് നിരവധി ഫാഷന്‍ ഷോകള്‍ അരങ്ങേറും.
ഫാഷന്‍ ട്രന്‍ഡുകളുടെ  ഏറ്റവും പുതിയ  വസ്ത്രശേഖരങ്ങള്‍ ! അവതരിപ്പിച്ചു കൊണ്ടായിരിക്കും ഷോ മുന്നേറുക.വിവിധ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ഇന്ത്യയിലെ പ്രമുഖ മോഡലുകള്‍ റാംപില്‍ ചുവടുവയ്ക്കും. എല്ലാ ദിവസവും വൈകീട്ട് 4.30 ന് ഫാഷന്‍ ഷോ തുടങ്ങും.മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളെ പരിചയപ്പെടുത്തുന്ന  വേറിട്ട അവസരമാകും ലുലു ഫാഷന്‍ വീക്ക് സമ്മാനിക്കുക. ഫാഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും ഷോയില്‍ ഭാഗമാകും. ഫാഷന്‍ രംഗത്തെ ആകര്‍ഷകമായ സംഭാവനകള്‍ മുന്‍നിര്‍ത്തി ഫാഷന്‍ ടൈറ്റിലുകളും, ഫാഷന്‍ അവാര്‍ഡുകളും അരങ്ങേറും. ഷോ ഡയക്ടറും സ്‌റ്റൈലിസ്റ്റുമായ  ഷയ് ലോബോ  ആണ് ലുലു ഫേഷന്‍ ഷോ ഡയറക്ടര്‍.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു