മാളുകളും, ഹൈപ്പര്‍മാര്‍ക്കറ്റ്, കണ്‍വെന്‍ഷന്‍ സെന്ററുകളും ഉള്‍പ്പടെ കേരളത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ള ലുലു ,കൂടുതല്‍ മേഖലകളിലേക്ക് നിക്ഷേപം നടത്തും. കളമശ്ശേരിയില്‍ ലുലുവിന്റെ ഭഷ്യ സംസ്‌കരണ യൂണിറ്റ് ഈ വര്‍ഷം ആരംഭിക്കും. കൂടാതെ ഐ ടി ടവറുകള്‍ മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും.
കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റെ ആഗോള നിക്ഷേപ സംഗമത്തില്‍ 5000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ഐടി, റീട്ടെയില്‍, ഫിനാന്‍സ് മേഖലയില്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ മികച്ച നിക്ഷേപം നടത്തും.മാളുകളും, ഹൈപ്പര്‍മാര്‍ക്കറ്റ്, കണ്‍വെന്‍ഷന്‍ സെന്ററുകളും ഉള്‍പ്പടെ കേരളത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ള ലുലു ,കൂടുതല്‍ മേഖലകളിലേക്ക് നിക്ഷേപം നടത്തും. കളമശ്ശേരിയില്‍ ലുലുവിന്റെ ഭഷ്യ സംസ്‌കരണ യൂണിറ്റ് ഈ വര്‍ഷം ആരംഭിക്കും. കൂടാതെ ഐ ടി ടവറുകള്‍ മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഐടി
, ഫിനാന്‍സ് എന്നിവയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്ലോബല്‍ സിറ്റിയുടെ ഭാഗമായി നടക്കും.
പെരുന്തല്‍ മണ്ണ, കാസര്‍ഗോഡ് , തൃശൂര്‍, തിരൂര്‍ കണ്ണൂര്‍ ഉള്‍പ്പടെ ലുലുവിന്റെ ചെറുമാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളുമെത്തും. കളമശ്ശേരിയില്‍ ആരംഭിക്കുന്ന ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് വഴി കൊച്ചിയില്‍ നിന്നുള്ള ഫുഡ് എക്‌സ്‌പോര്‍ട്ടിന് വേഗതയേറും, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കോള്‍ഡ് സ്‌റ്റോറേജുകള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യസംസ്‌കരണ യൂണിറ്റ് വലിയ തൊഴിലവസരം സൃഷ്ടിക്കുന്നതാണ്.പുതിയ പദ്ധതികള്‍ വഴി 15000 തൊഴില്‍ അവസരങ്ങള്‍ ഒരുങ്ങുമെന്നും നാടിന്റെ സമഗ്രവികസനത്തിന് കരുത്തേകുമെന്നും ലുലു ഗ്രൂപ്പ് ഇന്റര്‍ നാഷണല്‍ എക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷറഫ് അലി വ്യക്തമാക്കി.
ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ വ്യവസായ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തില്‍ ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ അഷറഫ് അലി ഒപ്പുവച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആന്റ് ഡയറക്ടര്‍ എം.എ നിഷാദ്, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഫഹാസ് അഷറഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണന്‍, റീജണല്‍ ഡയറക്ടര്‍ സാദിഖ് ഖാസിം തുടങ്ങിയവര്‍ പങ്കെടുത്തു