ലുലു ഫണ്‍ട്യൂറ ലിറ്റില്‍ സ്റ്റാര്‍:എന്‍.കെ ശ്രീകാന്ത് ജേതാവ്

മാസ്‌കരികമായ ഗാനം കൊണ്ടാണ് ശ്രീകാന്ത് സദസിന്റേയും വിധികര്‍ത്തക്കളുടേയും ഹൃദയം കീഴടക്കിയത്. രണ്ടാം സ്ഥാനം എറണാകുളം പള്ളുരുത്തി  സ്വദേശി മുഹമ്മദ് ഫര്‍ഹാനും, നെടുമ്പാശ്ശേരി സ്വദേശി കല്യാണി രൂപേഷ് മൂന്നാം സ്ഥാനവും നേടി.
കൊച്ചി: കുട്ടികളുടെ കലാ പ്രകടനങ്ങളും കഴിവുകളും പ്രകടിപ്പിക്കുന്നതിനായി ലുലു ഫണ്‍ട്യൂറ സംഘടിപ്പിച്ച  ലിറ്റില്‍ സ്റ്റാര്‍ ഫൈനലില്‍  ഗുരുവായൂര്‍ സ്വദേശി  എന്‍.കെ ശ്രീകാന്ത് ജേതാവായി. മാസ്‌കരികമായ ഗാനം കൊണ്ടാണ് ശ്രീകാന്ത് സദസിന്റേയും വിധികര്‍ത്തക്കളുടേയും ഹൃദയം കീഴടക്കിയത്. രണ്ടാം സ്ഥാനം എറണാകുളം പള്ളുരുത്തി  സ്വദേശി മുഹമ്മദ് ഫര്‍ഹാനും, നെടുമ്പാശ്ശേരി സ്വദേശി കല്യാണി രൂപേഷ് മൂന്നാം സ്ഥാനവും നേടി. എന്‍.കെ ശ്രീകാന്ത് ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മുഹമ്മദ് ഫര്‍ഹാന്‍ ജി.യു.പി.എസ് പള്ളുരുത്തി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. വിശ്വജ്യോതി സി.എം.െഎ പബ്ലിക്ക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കല്യാണി രൂപേഷ്. 5 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള കേരളത്തിലുടനീളമുള്ള കുട്ടികള്‍ക്കായിട്ടാണ് ലുലു ഫണ്‍ട്യൂറ മത്സരം സംഘടിപ്പിച്ചത്. ഒന്നാം സ്ഥാനം നേടിയ ശ്രീകാന്തിന്  നടി മാളവിക മേനോനും ലുലുഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍  ഫഹാസ് അഷറഫും  വി.സജീവ് ജോര്‍ജും  ചേര്‍ന്ന്  ലുലു ഫണ്‍ട്യൂറ നല്‍കുന്ന ഒരു ലക്ഷം രൂപയുടെ  ക്യാഷ് അവാര്‍ഡും  ഫലകവും സമ്മാനിച്ചു.

രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് ഫര്‍ഹാന്  25,000 രൂപയുടെ കാഷ് അവാര്‍ഡും ഫലകലും സമ്മാനിച്ചു. പതിനയ്യായിരം രൂപയുടെ പുരസ്‌കാരവും പ്രശസ്തി പത്രവും മൂന്നാം സ്ഥാനം നേടിയ കല്യാണി രൂപേഷും ഏറ്റുവാങ്ങി. മില്‍ക്കി മിസ്റ്റായിരുന്നു ടൈറ്റില്‍ സ്‌പോണ്‍സര്‍. കോ പവേര്‍ഡ് ആന്റ് നോളജ് പാര്‍ട്ണര്‍ ഗ്രീറ്റ്‌സ് പബ്ലിക്ക് സ്‌കൂളാണ്.പാട്ടും, നൃത്തവും, ലൈവ് പെര്‍ഫോമന്‍സുമൊക്കെയായി നടന്ന കലാമത്സരങ്ങളുടെ  അന്തിഘട്ടത്തില്‍ മാറ്റുരച്ചത് പത്ത് മത്സരാര്‍ത്ഥികളാണ്. രണ്ട് റൗണ്ട് മത്സരങ്ങളില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പ്രകടനമായിരുന്നു കുട്ടികള്‍ വേദിയിലൊരുക്കിയത്. . നടി രചന നാരായണന്‍ കുട്ടി, ഗായിക മൃദുല വാര്യര്‍, കലാമണ്ഡലം ലേഖ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ആയിരത്തോളം അപേക്ഷകരില്‍ നിന്നും വിവിധ റൗണ്ടുകളില്‍ മത്സരിച്ച 10 കുട്ടികളാണ് ഫൈനലില്‍ പങ്കെടുത്തത്. ചടങ്ങില്‍ ലുലു ഗ്രൂപ്പ്  ഇന്ത്യ  ഡയറക്ടര്‍ ഫഹാസ് അഷറഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത് രാധാകൃഷ്ണന്‍, ലുലു മാള്‍ കൊച്ചി റീജണല്‍ ഡയറക്ടര്‍ സാദിഖ് കാസിം, ഫണ്‍ട്യൂറ ജനറല്‍ മാനേജര്‍ അംബികാപതി, കൊച്ചി ലുലുമാള്‍ റീജണല്‍ മാനേജര്‍ വിഷ്ണു രഘുനാഥ്,  ലുലു മാള്‍ ഓപ്പറേഷന്‍സ്  സീനിയര്‍ മാനേജര്‍ ഒ സുകുമാരന്‍,  വി. സജീവ് ജോര്‍ജ്, ഗ്രീറ്റ്‌സ് പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബഌന്റാ ,  മില്‍ക്കി മിസ്റ്റ്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്ങ്  ജനറല്‍ മാനേജര്‍ ആര്‍ ജഗദീഷന്‍  എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു