ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ്: നിയമവിരുദ്ധ നികുതി പിരിക്കല്‍ അംഗീകരിക്കില്ലെന്ന്  അന്തര്‍ സംസ്ഥാന ബസ് ഉടമകള്‍

പ്രത്യക്ഷ നികുതി പരിക്കുന്നതിനായി  ജി.എസ്.ടി നടപ്പാക്കിയതു പോലെയാണ് നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളുടെ നികുതി ഏകീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കി, സംസ്ഥാന വിഹിതം സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കുന്നത്.
കൊച്ചി :  രാജ്യത്താകമാനം പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നിതിന്റെ ഭാഗമായി  മുഴുവന്‍ സംസ്ഥാനങ്ങളുടെയും അംഗീകാരത്തോടെ കേന്ദ്രഗതാഗത മന്ത്രാലയം നടപ്പിലാക്കിയ ഓള്‍ ഇന്ത്യ പെര്‍മിറ്റ് സംവിധാനത്തില്‍ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് നിയമവിരുദ്ധമായി സംസ്ഥാനം വീണ്ടും നികുതി ഈടാക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന്  ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതി പറഞ്ഞു. 2023ലാണ് ഏകീകൃത നികുതി സംവിധാനം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍അധിക നികുതി ഈടാക്കാന്‍ സാധിക്കുന്ന തരത്തില്‍ പരിവാഹന്‍ സൈറ്റില്‍ ഉണ്ടായിരുന്ന സൗകര്യം അസ്സോസിയേഷന്‍ കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍
പെടുത്തിയതിനെതുടര്‍ന്ന് ആ സൗകര്യം കേന്ദ്രസര്‍ക്കാര്‍ ഏപ്രില്‍ 25ന് റദ്ദാക്കുകയും, അധിക നികുതി ഈടാക്കരുതെന്ന് കാണിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഗതാഗത സെക്രട്ടറി സര്‍ക്കുലര്‍ അയക്കുകയും ചെയ്തു.ഇതിനെ മറികടന്ന് അന്യായമായി ഇരട്ട നികുതി പിരിക്കുന്നതിനായി പുതിയ സോഫ്ട് വെയര്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുമെന്ന് പത്രവര്‍ത്ത  വന്നിരുന്നു. വരുമാന നഷ്ടമാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്നത്.

പ്രത്യക്ഷ നികുതി പരിക്കുന്നതിനായി  ജി.എസ്.ടി നടപ്പാക്കിയതു പോലെയാണ് നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളുടെ നികുതി ഏകീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കി, സംസ്ഥാന വിഹിതം സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കുന്നത്. ചരക്ക് വാഹനങ്ങള്‍ സമാനമായി യാതൊരു തടസവും കൂടാതെ ഇന്ത്യലൊട്ടാകെ സഞ്ചരിക്കുമ്പോള്‍, അതേ നിയമ പ്രകാരം രജസ്റ്റര്‍ ചെയ്ത് സര്‍വ്വീസ് നടത്തുന്ന പസഞ്ചര്‍ വാഹനങ്ങള്‍ക്ക് സംസ്ഥാനം പ്രത്യേക നികുതി ഈടാക്കുമെന്ന് പറയുന്നത് ഈ വ്യവസായത്തെ അടച്ചുപൂട്ടലില്‍ എത്തിക്കുമെന്ന് ഭാരവാഹികള്‍ കൊച്ചിയില്‍ ന്ടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യാത്രാ നിരക്ക് ഏകീകരണത്തെ അസ്സോസിയേഷന്‍ പിന്തുണക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഏ ജെ റിജാസ് ജനറല്‍ സെക്രട്ടറി മനീഷ് ശശിധരന്‍ എന്നിവര്‍ പറഞ്ഞു. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റിന് വലിയ വാഹനങ്ങള്‍ക്ക് വര്‍ഷത്തില്‍ 3 ലക്ഷം രൂപയും അതല്ലെങ്കില്‍ െ്രെതമാസം 90,000 രൂപ വീതം പെര്‍മിറ്റ് ഫീസ് അടച്ചാല്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും തടസ്സങ്ങള്‍ ഇല്ലാതെ സഞ്ചരിക്കാന്‍ കഴിയും. ഈ സംവിധാനം കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളുമായി വിവിധ തലത്തില്‍ ചര്‍ച്ച നടത്തി എടുത്ത തീരുമാനമാണ്. 2013മുതല്‍ സംസ്ഥാനത്തെ മാറിമാറി വന്ന എല്ലാ ഗതാഗത വകുപ്പു മന്ത്രിമാരും ഈ ആലോചന യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.   കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇപ്രകാരം സംസ്ഥനത്തിന് നികുതി വരുമാനം വര്‍ദ്ധിക്കുകയാണ് ചെയ്തത്. എന്നിട്ടും നികുതി നഷ്ടം എന്നത്് ചില ഉദ്യോഗസ്ഥര്‍ സൃഷ്ടിച്ചെടുക്കുന്നാണെന്നും നേതാക്കള്‍ പറഞ്ഞു. അടുത്ത ദിവസം തന്നെ ഗതാഗത വകുപ്പ് മന്ത്രിയെ നേരില്‍കണ്ട് ബസുടമകളുടെ ആശങ്ക അറിയിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ എം.ജെ. ടിറ്റോ, സംസ്ഥാന വൈസ് പ്രസിഡന്റ് അഭിലാഷ് വിജയകുമാര്‍ എന്നിവരും പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു