നേട്ടം നിലനിര്‍ത്തി മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി 

തുടര്‍ച്ചയായ നാലാം വര്‍ഷമാണ് മുന്‍നിര വാണിജ്യ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് വിപണിയില്‍ ആധിപത്യം ഉറപ്പാക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി:  2025 സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യയിലെ ഇലക്ട്രിക് വാണിജ്യ വാഹന നിര്‍മാതാക്കളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് (എംഎല്‍എംഎംഎല്‍). തുടര്‍ച്ചയായ നാലാം വര്‍ഷമാണ് മുന്‍നിര വാണിജ്യ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് വിപണിയില്‍ ആധിപത്യം ഉറപ്പാക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഫ്‌ളാഗ്ഷിപ്പ് ബ്രാന്‍ഡുകളായ ട്രിയോ, സോര്‍ ഗ്രാന്‍ഡ് എന്നിവയിലൂടെ എല്‍5 വിഭാഗത്തില്‍ വൈദ്യുതി വാഹനങ്ങള്‍ പുറത്തിറക്കിയ എംഎല്‍എംഎംഎല്‍, ഈ വിഭാഗത്തില്‍ ആകെ നിര്‍മാണത്തിന്റെ 24.2% പങ്കാളിത്തവും സ്വന്തമാക്കി. 2024 സാമ്പത്തിക വര്‍ഷത്തില്‍ 16.9 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗണ്യമായ വര്‍ധനവാണ് ഈ നേട്ടത്തില്‍ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് നേടിയത്. പരമ്പരാഗതപുതുനിര കമ്പനികളില്‍ നിന്നും കടുത്ത മത്സരം ഉണ്ടായിരുന്നിട്ടും, എല്‍5 വിഭാഗത്തില്‍ 37.3% വിപണി വിഹിതം നേടാനും എംഎല്‍എംഎംഎലിന് സാധിച്ചു.

വില്‍പനയിലും നിര്‍മാണത്തിലും നിര്‍ണായകമായ നാഴികക്കല്ലുകളും മഹീന്ദ്ര കുറിച്ചു. രണ്ട് ലക്ഷത്തിലധികം വാണിജ്യ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്ന ആദ്യ കമ്പനിയെന്ന നേട്ടമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഇലക്ട്രിക് ഓട്ടോയായ ട്രിയോയുടെ ഒരു ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിക്കാനും കമ്പനിക്കായി. 2025 സാമ്പത്തിക വര്‍ഷത്തില്‍ മെറ്റല്‍ ബോഡിയുള്ള ട്രിയോയും, ആദ്യത്തെ 4 വീലര്‍ ഇലക്ട്രിക് എസ്സിവിയായ മഹീന്ദ്ര സിയോയും പുറത്തിറക്കിയതിലൂടെ അതിന്റെ ഉത്പന്ന നിരയും എംഎല്‍എംഎംഎല്‍ വിപുലീകരിച്ചു. 4 വീലര്‍ കാര്‍ഗോ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണവും ഇതിനകം മഹീന്ദ്ര ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു