മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ തിരിച്ചെത്തുന്നു 

ബിഇ 6ന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ പാക്ക് ത്രീ 79 കെഡബ്ല്യുഎച്ച് മോഡലിനെ അടിസ്ഥാനമാക്കിയാണ് ബാറ്റ്മാന്‍ എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്.

കൊച്ചി:  ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ വീണ്ടും വിപണിയിലെത്തിച്ച് മഹീന്ദ്ര. വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കിയ ലോകത്തിലെ ആദ്യ ബാറ്റ്മാന്‍ തീം എസ്യുവി ആയ ബിഇ 6 ബാറ്റ്മാന്‍ എഡിഷന്റെ ആദ്യഘട്ടത്തിലെ 999 യൂണിറ്റുകളും വെറും 135 സെക്കന്‍ഡിനുള്ളില്‍ വിറ്റുതീര്‍ന്നിരുന്നു. അന്ന് വാഹനം ലഭിക്കാതെ പോയ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ വീണ്ടും വിപണിയിലെത്തിക്കുന്നതെന്ന് മഹീന്ദ്ര അറിയിച്ചു. വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറി ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സുമായി സഹകരിച്ച് ക്രിസ്റ്റഫര്‍ നോളന്റെ ദി ഡാര്‍ക്ക് നൈറ്റ് ട്രൈലോജിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. മാര്‍ച്ച് 10ന് രാവിലെ 11 മുതല്‍ ഒരേയൊരു ദിവസത്തേക്ക് മാത്രമായിരിക്കും ബിഇ 6 ബാറ്റ്മാന്‍ എഡിഷന്റെ ബുക്കിങ് പുനരാരംഭിക്കുക. . 2026 ഏപ്രില്‍ 10 മുതല്‍ ഡെലിവറി ആരംഭിക്കും. 28.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. നിലവിലുള്ള ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ ഉടമകളോടുള്ള ആദരസൂചകമായി അവര്‍ റെഫര്‍ ചെയ്യുന്ന ബുക്കിങ്ങുകള്‍ക്ക് ഡെലിവറിയില്‍ മുന്‍ഗണന നല്‍കും. ബിഇ 6ന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ പാക്ക് ത്രീ 79 കെഡബ്ല്യുഎച്ച് മോഡലിനെ അടിസ്ഥാനമാക്കിയാണ് ബാറ്റ്മാന്‍ എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു