പുതു തലമുറ വില്‍പ്പനയും
സേവനവും അവതരിപ്പിച്ച് മഹീന്ദ്ര 

ഇംഗ്ലോ ഇലക്ട്രിക് ഒറിജിന്‍ ആര്‍ക്കിടെക്ചര്‍ മുതല്‍ ലോകത്തിലെ ഏറ്റവും വേഗത യേറിയ ഓട്ടോമോട്ടീവ് മൈന്‍ഡായ എംഎഐഎയും ഹീറോ ഫീച്ചറുകളും കൂടിയാണ് മഹീന്ദ്രയുടെ നവീന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനം.

 

കൊച്ചി: എസ്യുവികളുടെ വില്‍പ്പനയും സേവനവും പരിഷ്‌കരിച്ച് ഓട്ടോമൊബൈല്‍ ഉപഭോക്തൃ അനുഭവം കൂടുതല്‍ മികവുറ്റതാക്കാന്‍ മഹീന്ദ്ര. ഹാര്‍ട്ട്‌കോര്‍ ഡിസൈന്‍ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മഹീന്ദ്രയുടെ പുതു തലമുറ ഡീലര്‍ഷിപ്പുകള്‍ വഴി മുഴുവന്‍ ഇലക്ട്രിക് ഐസിഇ എസ്യുവികള്‍ക്കായി ഷോറൂം മുതല്‍ സര്‍വീസ് ബേ വരെ സമഗ്രമായ അനുഭവമാണ് ഒരുക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഇംഗ്ലോ ഇലക്ട്രിക് ഒറിജിന്‍ ആര്‍ക്കിടെക്ചര്‍ മുതല്‍ ലോകത്തിലെ ഏറ്റവും വേഗത യേറിയ ഓട്ടോമോട്ടീവ് മൈന്‍ഡായ എംഎഐഎയും ഹീറോ ഫീച്ചറുകളും കൂടിയാണ് മഹീന്ദ്രയുടെ നവീന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനം. ഡോള്‍ബി അറ്റ്‌മോസ് ഫീച്ചറുള്ള 1400 വാട്ട്, 16 സ്പീക്കര്‍ ഹാര്‍മന്‍ കാര്‍ഡണ്‍ സിസ്റ്റമുള്ള ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ഇന്‍ കാര്‍ ഓഡിയോയുമായി സോണിക് സ്റ്റുഡിയോ, ലക്ഷ്വറി, പ്രീമിയം ബ്രാന്‍ഡുകളില്‍ നിന്നുള്ള 500 വിദഗ്ധര്‍ ഉപഭോക്താക്കളുമായി വ്യക്തിഗതമായി ആശയവിനിമയം നടത്തുകയും, മഹിന്ദ്ര എസ്യുവികളില്‍ നിന്നുള്ള മികച്ച അനുഭവം ഉറപ്പാക്കുന്നതിനായി ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യും.

ഈ സേവങ്ങളുമായി മഹീന്ദ്രയുടെ പുതുതായി രൂപകല്‍പ്പന ചെയ്ത ഡീലര്‍ഷിപ്പുകള്‍ കാര്‍ വാങ്ങുന്നതിനുള്ള ഒരു സ്ഥലം എന്നതിനപ്പുറം മികച്ച ഉപഭോക്തൃ അനുഭവം ലഭ്യമാക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.മഹേന്ദ്ര ഡീലര്‍ഷിപ്പുകളിലും സര്‍വീസ് സെന്ററുകളിലും വ്യക്തിഗതമായ ഷോറൂം വാക്ക്ത്രൂകള്‍, ഇമേഴ്‌സീവ് ടെസ്റ്റ് ഡ്രൈവ് അനുഭവങ്ങള്‍, ഇന്ററാക്ടീവ് ടെക് പ്രദര്‍ശനങ്ങള്‍ എന്നിവ ലഭ്യമാണ്. സന്ദര്‍ശകര്‍ക്ക് വിദഗ്ധ സെയില്‍സ് കണ്‍സള്‍ട്ടന്റുകളുമായി സംസാരിക്കാനും, തീം അടിസ്ഥാനമാക്കിയുള്ള സമ്മാനങ്ങള്‍ നേടാനും, ‘ത്രീ ഫോര്‍ മീ’ പോലെയുള്ള നവീന ധനസഹായ പദ്ധതികള്‍ മനസ്സിലാക്കാനുമുള്ള പ്രത്യേക അവസരമുണ്ടാകും. ഫെബ്രുവരി 14ന് രാവിലെ 9 മുതല്‍ ബിഇ 6, എക്‌സ്ഇവി 9ഇ മോഡലുകളുടെ ബുക്കിംഗുകള്‍ രാജ്യത്തുടനീളമുള്ള എല്ലാ ഡീലര്‍ഷിപ്പുകളിലും ആരംഭിക്കും.

 

Spread the love