ഒറ്റദിനം 8472 കോടി; ബുക്കിങില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് മഹീന്ദ്ര
ഇലക്ട്രിക് എസ്യുവികള്‍ 

30,179 ബുക്കിങുകളാണ് ആദ്യദിനം ഇലക്ട്രിക് എസ്യുവികള്‍ക്കായി ലഭിച്ചത്. 2024 വര്‍ഷത്തില്‍ ഇന്ത്യയിലെ മൊത്തം ഇലക്ട്രിക് പാസഞ്ചര്‍ വാഹന വില്‍പന ഏകദേശം ഒരു ലക്ഷം യൂണിറ്റായിരുന്നു. ഇത് കണക്കിലെടുക്കുമ്പോള്‍ ഏറ്റവും ശ്രദ്ധേയമായ നേട്ടമാണ് മഹീന്ദ്ര കൈവരിച്ചിരിക്കുന്നത്.

 

കൊച്ചി: ബുക്കിങിന്റെ ആദ്യദിനം തന്നെ പുതിയ റെക്കോഡ് സൃഷ്ടിച്ച് മഹീന്ദ്രയുടെ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളായ എക്‌സ്ഇവി 9ഇ, ബിഇ 6 മോഡലുകള്‍. ബുക്കിങ് ഉദ്ഘാടന ദിനത്തില്‍ 8472 കോടി രൂപയുടെ (എക്‌സ്‌ഷോറൂം വില) ബുക്കിങ് മൂല്യമാണ് നേടിയത്.

30,179 ബുക്കിങുകളാണ് ആദ്യദിനം ഇലക്ട്രിക് എസ്യുവികള്‍ക്കായി ലഭിച്ചത്. 2024 വര്‍ഷത്തില്‍ ഇന്ത്യയിലെ മൊത്തം ഇലക്ട്രിക് പാസഞ്ചര്‍ വാഹന വില്‍പന ഏകദേശം ഒരു ലക്ഷം യൂണിറ്റായിരുന്നു. ഇത് കണക്കിലെടുക്കുമ്പോള്‍ ഏറ്റവും ശ്രദ്ധേയമായ നേട്ടമാണ് മഹീന്ദ്ര കൈവരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ പ്രീമിയം ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യകതയും ഇത് പ്രതിഫലിപ്പിക്കുന്നു. ആകെ ബുക്കിങില്‍ 56 ശതമാനമാണ് എക്‌സ്ഇവി 9ഇയുടേത്, ബിഇ 6 മോഡലിന്റേത് 44 ശതമാനവും. മെയ്ഡ്ഇന്‍ഇന്ത്യ, ഫോര്‍ദിവേള്‍ഡ് എന്ന ആശയത്തില്‍ 2024 നവംബര്‍ 26ന് വിപണിയില്‍ അവതരിപ്പിച്ച ശേഷം ഇരുമോഡലുകളും വലിയ തോതില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

നേരത്തെ നിശ്ചയിച്ചത് പോലെ പായ്ക്ക് ത്രീ ഡെലിവറി 2025 മാര്‍ച്ച് പകുതി മുതല്‍ ആരംഭിക്കും. പായ്ക്ക് ത്രീ സെലക്ട്2025 ജൂണ്‍, പായ്ക്ക് ടു2025 ജൂലൈ, പായ്ക്ക് വണ്‍ എബോവ് 2025 ഓഗസ്റ്റ്, പായ്ക്ക് വണ്‍2025 ഓഗസ്റ്റ് എന്നിങ്ങനെയാണ് മറ്റു വേരിയന്റുകളുടെ ഡെലിവറി ഷെഡ്യൂള്‍. മഹീന്ദ്രയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലും ഔദ്യോഗിക വെബ്‌സൈറ്റിലും എക്‌സ്ഇവി 9ഇ, ബിഇ 6 ബുക്ക് ചെയ്യാം.സുഗമവും സുതാര്യവുമായ ഡെലിവറി അനുഭവം നല്‍കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും, അടുത്ത മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ പതിവ് അപ്‌ഡേറ്റുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് അവരുടെ താല്‍ക്കാലിക ഡെലിവറി സമയക്രമങ്ങള്‍ ലഭിക്കുമെന്നും മഹീന്ദ്ര അറിയിച്ചു.

Spread the love