ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങി മലബാര്‍ ഗോള്‍ഡ് (ഫോട്ടോ)

ഇന്ത്യയിലും സാംബിയയിലും ഏറെ ശ്രദ്ധ കൈവരിച്ചതിനു പിന്നാലെയാണ് എത്യോപ്യയിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നത്.
കൊച്ചി: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് കാമ്പയിന്‍ എത്യോപ്യയിലേക്കും വ്യാപിപ്പിക്കുന്നു. ദുബായ് ഗോള്‍ഡ് സൂക്കിലെ മലബാര്‍ ഇന്റര്‍നാഷണല്‍ ഹബ്ബില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി അബ്ദുള്‍ സലാം. ദുബായിലെ എത്യോപ്യ കോണ്‍സല്‍ ജനറല്‍ അസ്‌മെലാഷ് ബെക്കെലെയ്ക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ് കൈമാറി. ഇന്ത്യയിലും സാംബിയയിലും ഏറെ ശ്രദ്ധ കൈവരിച്ചതിനു പിന്നാലെയാണ് എത്യോപ്യയിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നത്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ഏറ്റവും ശ്രദ്ധേയമായ ഇഎസ്ജി  പരിസ്ഥിതി, സാമൂഹിക, ഭരണനിര്‍വഹണം സംരംഭങ്ങളില്‍ ഒന്നാണ് ഹംഗര്‍ ഫ്രീ വേള്‍ഡ്. നിലവില്‍ ആഗോള തലത്തില്‍ 119ഓളം സ്ഥലങ്ങളില്‍ നിത്യേന 1,15,000 പേര്‍ക്കാണ് പദ്ധതി പ്രകാരം ഭക്ഷണം നല്‍കുന്നത്.

സാംബിയയിലെ മൂന്ന് സ്‌കൂളുകളിലായി 2024 മേയ് മുതല്‍ ഒന്‍പത് ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇത് ഫലം കണ്ടതിനെ തുടര്‍ന്നാണ് എത്യോപിയയിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുന്നത്. ഉത്തരവാദിത്തമുള്ള ഒരു ജ്വല്ലറി എന്ന നിലയില്‍ ബിസിനസിനേക്കാളുപരി തങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തിനോടുള്ള കടമ നിറവേറ്റുന്നതാണ് ഇത്തരം പദ്ധതികളെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. എത്യോപ്യന്‍ സര്‍ക്കാരുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതോടെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 8.64 ലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താനാണ് ബ്രാന്‍ഡിന്റെ തീരുമാനം. 2026ന്റെ അവസാനത്തോടെ 10,000 കുട്ടികള്‍ക്ക് പ്രതിദിനം പോഷകസമൃദ്ധമായ ഭക്ഷണം നല്‍കാനും വിദ്യാഭ്യാസ രംഗത്ത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു