തൈകള്‍ നട്ടുപിടിപ്പിച്ച് കണ്ടല്‍കാടുകളാക്കി വികസിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദേശിച്ചു. ഇതിന്റെ വളര്‍ച്ച നിരീക്ഷിക്കാനും പരിപാലനം മെച്ചപ്പെടുത്താനും ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കി സിഎംഫ്ആര്‍ഐ വിദ്യാര്‍ത്ഥികളെ സഹായിക്കും.
കൊച്ചി: സ്‌കൂള്‍ പരിസരത്ത് നട്ട് പിടിപ്പിക്കാന്‍ കണ്ടല്‍ തൈകള്‍ നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് സിഎംഎഫ്ആര്‍ഐയുടെ ജൈവവൈവിധ്യ സംരക്ഷണ പാഠം. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് (ഐസിഎആര്‍) കീഴിലുള്ള സ്ഥാപനങ്ങളിലെ ഗവേഷകര്‍ക്കുള്ള ഹ്രസ്വകാല പരിശീലന കോഴ്‌സിന്റെ
ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍കരണം. ബൊള്‍ഗാട്ടി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പരിശീലന കോഴ്‌സില്‍ പങ്കെടുക്കാനെത്തിയ ഗവേഷകരാണ് കണ്ടല്‍ തൈകള്‍ വിതരണം ചെയ്തത്.തൈകള്‍ നട്ടുപിടിപ്പിച്ച് കണ്ടല്‍കാടുകളാക്കി വികസിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദേശിച്ചു. ഇതിന്റെ വളര്‍ച്ച നിരീക്ഷിക്കാനും പരിപാലനം മെച്ചപ്പെടുത്താനും ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കി സിഎംഫ്ആര്‍ഐ വിദ്യാര്‍ത്ഥികളെ സഹായിക്കും.
സമുദ്രജൈവവൈവിധ്യ സംരക്ഷണത്തിനുള്ള ശാസ്ത്രീയ രീതികളാണ് 10 ദിവസത്തെ കോഴ്‌സില്‍ പരിശീലിപ്പിക്കുന്നത്.ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കടലോര മേഖലയില്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം കുറക്കാന്‍ കണ്ടല്‍കാടുകള്‍ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. കടല്‍ക്ഷോഭം, കടല്‍കയറ്റം, തീരപ്രളയം എന്നിവയെ പ്രതിരോധിക്കാനുള്ള ജൈവപരിചയാണ് കണ്ടല്‍കാടുകളെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ പറഞ്ഞു.കോഴ്‌സ് ഡയറക്ടര്‍ ഡോ രേഖ നായര്‍, ഡോ വൈശാഖ് ജി, ഡോ ഷെല്‍ട്ടന്‍ പാദുവ എന്നിവര്‍ സംസാരിച്ചു.