മണിപാല്‍ സിഗ്‌ന കേരളത്തില്‍
വിതരണ ശൃംഖലവിപുലീകരിക്കുന്നു

കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമായി 2025 ഓടെ 10,000 അഡൈ്വസര്‍മാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

 

കൊച്ചി: വിദ്യാഭ്യാസവും പരിശീലനവും വഴി ശാക്തീകരണം എന്ന ലക്ഷ്യവുമായി മണിപാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കേരളത്തിലെ വിതരണ ശൃംഖല വിപുലീകരിക്കുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമായി 2025 ഓടെ 10,000 അഡൈ്വസര്‍മാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.വ്യക്തികളെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അഡൈ്വസര്‍മാരാക്കാന്‍ ശാക്തീകരിക്കുന്ന വിധത്തില്‍ പിന്തുണയും വിദ്യാഭ്യാസവും ലക്ഷ്യമിട്ടുള്ള സര്‍ട്ടിഫിക്കേഷനാണ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ സ്വപ്‌ന ദേശായി, സൗത്ത് സോണല്‍ മേധാവി ധര്‍വേഷ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്നത്.

വനിതകളെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അഡൈ്വസര്‍ എന്ന കരിയറില്‍ ഉയര്‍ന്നു വരാന്‍ സഹായിക്കുന്ന വിധത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നേരത്തെയും സംഘടിപ്പിച്ചിരുന്നു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അഡൈ്വസര്‍ എന്ന നിലയില്‍ തങ്ങളുടെ കരിയര്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തികള്‍ക്ക് മികച്ച സാമ്പത്തിക അവസരങ്ങളാണ് ഈ മേഖല ലഭ്യമാക്കുന്നത്.ഇന്‍ഷുറന്‍സ് അവബോധം വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ വ്യക്തികളെ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാനാണ് തങ്ങള്‍ പ്രാപ്തരാക്കുന്നതെന്ന് മണിപാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ സപ്‌ന ദേശായ് പറഞ്ഞു.

 

Spread the love