മണ്‍സൂണ്‍ കാലത്ത് ചര്‍മ സംരക്ഷണം പ്രധാനമെന്ന് വിദഗ്ധര്‍

ഋതുക്കളിലുണ്ടാവുന്ന മാറ്റത്തെ തുടര്‍ന്ന് ഈര്‍പ്പവും താപനിലയും വര്‍ധിക്കുന്നതിനാലാണ് ചര്‍മ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.
കൊച്ചി: കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ പലപ്പോഴും ചര്‍മപ്രശ്‌നങ്ങളായ മുഖക്കുരു, മുഖത്തെ എണ്ണമയം എന്നിവയ്ക്ക് കാരണമാകാറുണ്ടെന്നും, ഈ സാഹചര്യത്തില്‍ മുഖക്കുരു അകറ്റിനിര്‍ത്താനും ചര്‍മ ആരോഗ്യം നിലനിര്‍ത്താനും പോഷകസമൃദ്ധമായ ബദാം മുതല്‍ ത്രിദോഷങ്ങളെ സന്തുലിതമാക്കുന്ന നെല്ലിക്ക വരെയുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ശീലമാക്കണമെന്നും ആയുര്‍വേദ വിദഗ്ധര്‍. വാത, പിത്ത ദോഷങ്ങളെ സന്തുലിതമാക്കുന്നതിന് ഇവ സഹായിക്കും. ഋതുക്കളിലുണ്ടാവുന്ന മാറ്റത്തെ തുടര്‍ന്ന് ഈര്‍പ്പവും താപനിലയും വര്‍ധിക്കുന്നതിനാലാണ് ചര്‍മ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ബദാമിലുള്ള നേരിയ എണ്ണമയം ചര്‍മത്തെ ഉള്ളില്‍ നിന്ന് പോഷിപ്പിക്കാനും, മഴക്കാലത്ത് ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഉത്തമമാണെന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച പ്രത്യേക ക്യാമ്പയിനില്‍ സംസാരിക്കവേ പ്രമുഖ ആയുര്‍വേദ ഡോക്ടറായ ഡോ.മധുമിത കൃഷ്ണന്‍ പറഞ്ഞു. ചര്‍മത്തിന് തിളക്കം നല്‍കാന്‍ കഴിവുള്ള ബദാം, രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കഴിക്കുന്നത് എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിക്കുകയും, ചര്‍മത്തിന് ആഴത്തിലുള്ള പോഷണം നല്‍കുകയും ചെയ്യും. മഞ്ഞള്‍, നെല്ലിക്ക എന്നിവയും ത്രിദോഷങ്ങളെ സന്തുലിതമാക്കാനും, പതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. വേപ്പില, വെളുത്തുള്ളി എന്നിവയും ചര്‍മാരോഗ്യത്തിന് പ്രകൃതിദത്തമായ മാര്‍ഗം തേടുന്നവര്‍ക്ക് ഒരു മികച്ച ഓപ്ഷനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്ത
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു