മര്‍ച്ചന്റസ് യൂണിയന് അംഗവും രക്ഷാധികാരിയുമായ റോഷി ജെ. പളളന് ഉദ്ഘാടനം ചെയ്തു
കൊച്ചി: തമ്മനം മര്‍ച്ചന്റസ് യൂണിയന്റെ നവീകരിച്ച ഓഫിസ് മര്‍ച്ചന്റസ് യൂണിയന് അംഗവും രക്ഷാധികാരിയുമായ റോഷി ജെ. പളളന് ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്‍സ് യൂണിയന് പ്രസിഡന്റ് ടി.ഡി ബാബു അധ്യക്ഷത വഹിച്ചു. യൂണിറ്റ് രക്ഷാധികാരികളായ കെ.ബി മമ്മുക്കുട്ടി, ടി എച്ച് മുഹമ്മദ് താഹ, മര്‍ച്ചന്റസ് യൂണിയന് ജനറല്‍ സെക്രട്ടറി കെ. വൈ നവാസ്, ട്രഷറര്‍ എ. എം പ്രഭാകരന്, വനിതാവിങ് പ്രസിഡന്റ് പ്രിയ കിഷോര്‍, സെക്രട്ടറി സിന്ധു ശശി, യൂത്ത് വിങ് പ്രസിഡന്റ് അബ്ദുല്‍സലാം, സെക്രട്ടറി അബ്ദുല്‍ റഹീം തുടങ്ങിയവര്‍ സംസാരിച്ചു.

