ക്രിസ്തുമസ് മരത്തിന് പ്രഭച്ചാര്‍ത്തി കൊച്ചി മാരിയറ്റ് ഹോട്ടല്‍

10 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് കൊച്ചി മാരിയറ്റ് ഹോട്ടല്‍ തുടക്കമിട്ടിരിക്കുന്നത്

 

കൊച്ചി: കൊച്ചി മാരിയറ്റ് ഹോട്ടല്‍, ക്രിസ്തുമസ് മരത്തെ പ്രഭയണിയിച്ച് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. 2014 ലെ ഡിസംബര്‍ 21നാണ് കൊച്ചി മാരിയറ്റ് ഹോട്ടല്‍ തുറന്നത്. വാര്‍ഷികത്തോടൊപ്പം പതിവുപോലെ ക്രിസ്തുമസ്പുതുവത്സര ആഘോഷങ്ങള്‍ക്കും തുടക്കമിട്ട ചടങ്ങില്‍ നടിയും മോഡലുമായ മിയ ജോര്‍ജ് ആയിരുന്നു മുഖ്യാതിഥി. വര്‍ണാഭമായ കരോളും രാജഗിരി കോളേജിലെ വിദ്യാര്‍ത്ഥികളുടെ നൃത്തപ്രകടനവും ട്രീ ലൈറ്റിങ്ങിന്റെ ഭാഗമായിരുന്നു. 10 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് കൊച്ചി മാരിയറ്റ് ഹോട്ടല്‍ തുടക്കമിട്ടിരിക്കുന്നത്. ഈ ദിവസങ്ങളില്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്.

രാജഗിരി കോളേജിനും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനുമൊപ്പം സഹകരിച്ച് കൊച്ചി മാരിയറ്റ് ഹോട്ടല്‍ നടത്തുന്ന ‘റീത്രെഡ്സ്’ പദ്ധതിയുടെ പ്രത്യേക സ്റ്റാളും ഹോട്ടലില്‍ ഒരുക്കിയിരുന്നു. സുസ്ഥിരതയ്ക്കും പ്രകൃതിസംരക്ഷണത്തിനും വേണ്ടി പഴയ തുണിത്തരങ്ങള്‍ പുനരുപയോഗ സാധ്യതയുള്ളതാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് റീത്രെഡ്സ്. പദ്ധതിയില്‍ നിന്ന് കിട്ടുന്ന വരുമാനം ഉപയോഗിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ സാനിറ്ററി പാഡ് ഡിസ്പെന്‍സറി മെഷീനുകളും കോളേജുകളില്‍ സ്മാര്‍ട്ട് ബോര്‍ഡുകളും സ്ഥാപിക്കും.

ഇക്കൊല്ലത്തെ ക്രിസ്തുമസ്പുതുവത്സരക്കാലം മുന്‍പത്തേക്കാളേറെ സവിശേഷതകള്‍ നിറഞ്ഞതാണെന്ന് ഹോട്ടലിന്റെ ജനറല്‍ മാനേജര്‍ സച്ചിന്‍ മല്‍ഹോത്ര പറഞ്ഞു. ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് അഭിലാഷ് മട്ടം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടര്‍ സൂരജ് നായര്‍, ഫുഡ് ആന്‍ഡ് ബിവറേജ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ശ്യാംജിത്ത് വേണുഗോപാല്‍, ക്ലസ്റ്റര്‍ മാര്‍കോം മാനേജര്‍ നിക്കി എസ്തര്‍ ജോണ്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍സ്, ഹോട്ടലിലെ ദീര്‍ഘകാല അതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വേണ്ടി ഒരുക്കിയ പ്രത്യേക ചായസല്‍ക്കാരത്തോടെയാണ് ചടങ്ങുകള്‍ അവസാനിച്ചത്.

 

Spread the love