മാക്‌സ് ഫാഷന്‍ ട്രോപ്പിക്കല്‍ കളക്ഷന്‍ പുറത്തിറക്കി 

ഡിസ്‌നി കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഇന്ത്യയുമായി സഹകരിച്ച് ഒമ്പതാമത്തെ തവണയാണ് മാക്‌സ് ഫാഷന്‍ വസ്ത്രശേഖരം പുറത്തിറക്കുന്നത്.
കൊച്ചി: ഡിസ്‌നി പുറത്തിറക്കുന്ന ലിലോ ആന്റ് സ്റ്റിച്ച് സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മാക്‌സ് ഫാഷന്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ള ഏറ്റവും പുതിയ ശേഖരം പുറത്തിറക്കി. ഡിസ്‌നി കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഇന്ത്യയുമായി സഹകരിച്ച് ഒമ്പതാമത്തെ തവണയാണ് മാക്‌സ് ഫാഷന്‍ വസ്ത്രശേഖരം പുറത്തിറക്കുന്നത്. പുതിയ ശേഖരം ഇന്ത്യയിലുടനീളമുള്ള 520ലധികം മാക്‌സ് സ്‌റ്റോറുകളിലും maxfashion.com ലും ലഭ്യമാണ്.ട്രെന്‍ഡിയും ജനപ്രിയവുമായ പുതിയ ശേഖരം മെയ് 24ന് മുംബൈയിലെ മെഗുമിയിലാണ് പുറത്തിറക്കിയത്.
നടി ബിപാഷ ബസു മുഖ്യാതിഥിയായിരുന്നു. ഡിസ്‌നിയുടെ ദി ജംഗിള്‍ ബുക്ക്, ഡിസ്‌നി പ്രിന്‍സസ്, സ്റ്റാര്‍ വാര്‍സ്, മാര്‍വലിന്റെ ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്‌സി എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഡിസൈന്‍ ചെയ്ത മുന്‍ ജനപ്രിയ ശേഖരങ്ങളുടെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് മാക്‌സ് ഫാഷന്‍ പുതിയ ശേഖരം പുറത്തിറക്കുന്നത്.ഡിസ്‌നിയുടെ കാലാതീതമായ സൃഷ്ടികളില്‍ നിന്ന് മാക്‌സ് ഫാഷന്‍ എല്ലായ്‌പ്പോഴും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതായി മാക്‌സ് ഫാഷന്‍ ഡെപ്യൂട്ടി സിഇഒ സുമിത് ചന്ദ്‌ന പറഞ്ഞു. ജനപ്രിയ കഥാപാത്രങ്ങളെ ഫാഷനിലേക്ക് സന്നിവേശിപ്പിക്കാനും അത് ആകര്‍ഷകമായ വസ്ത്രശേഖരങ്ങളായി ഉപഭോക്താക്കളിലെത്തിക്കാനും മാക്‌സ് ഫാഷന്‍ കാലാകാലങ്ങളായി ശ്രമം നടത്തുന്നുണ്ടെന്ന് ഡിസ്‌നി കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഇന്ത്യയുടെ ഡയറക്ടര്‍ പ്രിയ നിജ്ഹാര പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു