കുഴുപ്പിള്ളിയില്‍ മെഡിക്കല്‍ ട്രസ്റ്റിന് പുതിയ ആശുപത്രി ; ശിലാസ്ഥാപനം നടന്നു

സാധാരണക്കാരായ ജനങ്ങള്‍ക്ക്  മുന്‍ഗണന നല്‍കുന്ന മികച്ച സൗകര്യങ്ങളോടു കൂടിയ  സൂപ്പര്‍ സ്‌പെഷ്യാലിറ്റി  ഹോസ്പിറ്റലാണ്  നിര്‍മാണം ആരംഭിക്കുന്നതെന്ന് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എം.ഡി ഡോ. പി.വി ലൂയിസ് പറഞ്ഞു.
കൊച്ചി: കുഴുപ്പിള്ളിയില്‍  മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ഗ്രൂപ്പ്  പുതുതായി ആരംഭിക്കുന്ന 200 ബെഡഡ്  സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ  ശിലാസ്ഥാപനം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരായ ഡോ. പി വി ലൂയിസ്, ഡോ. പി.വി തോമസ് പി.വി സേവ്യര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഫാ. ജെയിംസ് അമ്പലത്തില്‍, ഫാ. കുര്യാക്കോസ് മുണ്ടാടന്‍ എന്നിവര്‍ ശിലാസ്ഥാപന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.സാധാരണക്കാരായ ജനങ്ങള്‍ക്ക്  മുന്‍ഗണന നല്‍കുന്ന മികച്ച സൗകര്യങ്ങളോടു കൂടിയ  സൂപ്പര്‍ സ്‌പെഷ്യാലിറ്റി  ഹോസ്പിറ്റലാണ്  നിര്‍മാണം ആരംഭിക്കുന്നതെന്ന് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എം.ഡി ഡോ. പി.വി ലൂയിസ് പറഞ്ഞു. ഹോസ്പിറ്റല്‍ സാധ്യമാകുന്നതോടുകൂടി  വൈപ്പിന്‍ ,പറവൂര്‍ ,കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ എന്നീ മേഘലകളിലെ  പൊതുജനങ്ങള്‍ക്ക്  കുറഞ്ഞ ചിലവില്‍ ലോകോത്തര നിലവാരമുള്ള  ചികിത്സകള്‍ ലഭ്യാമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുളിക്കല്‍ കുടുംബാംഗങ്ങള്‍, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുളള ഭാരവാഹികള്‍, ഡോക്ടര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു