മെഴ്‌സിഡസ് ബെന്‍സ് രണ്ട് സ്‌പോര്‍ടസ് കാറുകള്‍ പുറത്തിറക്കി 

മെഴ്‌സിഡസ് എഎംജി ജിടി 63 4മാറ്റിക് പ്ലസ്, എഎംജി ജിടി 63 പ്രോ 4മാറ്റിക്+ കൂപ്പെ എന്നീ രണ്ട് മോഡലുകളാണ് പുറത്തിറക്കിയിത്.
കൊച്ചി: ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് രാജ്യത്തെ റേസിങ് പ്രേമികള്‍ക്കായി എഎംജി ജിടി സീരിസില്‍ രണ്ട് സ്‌പോര്‍ട്‌സ് കാറുകള്‍ പുറത്തിറക്കി. മെഴ്‌സിഡസ് എഎംജി ജിടി 63 4മാറ്റിക് പ്ലസ്, എഎംജി ജിടി 63 പ്രോ 4മാറ്റിക്+ കൂപ്പെ എന്നീ രണ്ട് മോഡലുകളാണ് പുറത്തിറക്കിയിത്. എഎംജിയുടെ എഫ്1 പെര്‍ഫോമന്‍സ് എഞ്ചിനീയറിംഗില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് റേസ് ട്രാക്കില്‍ പോലും ഉപയോഗിക്കാവുന്ന എഎംജി ജിടി 63 പ്രോ 4മാറ്റിക് പ്ലസ് കൂപ്പെ നിര്‍മിച്ചിരിക്കുന്നത്. റേസ്ബ്രഡ് സാങ്കേതിക വിദ്യയ്‌ക്കൊപ്പം ദൈനംദിന ഉപയോഗക്ഷമതയും കൂട്ടിയോജിപ്പിച്ചെത്തുന്ന രണ്ടാം തലമുറ എഎംജി ജിടി വാഹനങ്ങള്‍ ഇന്ത്യയിലെ വാഹന പ്രേമികള്‍ക്ക് സമാനതകളില്ലാത്ത ഡ്രൈവിങ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.മെഴ്‌സിഡസ് എഎംജി ജിടി 63 4മാറ്റിക് പ്ലസിന് മൂന്ന് കോടി രൂപയും മെഴ്‌സിഡസ് എഎംജി ജിടി 63 പ്രോ 4മാറ്റിക് പ്ലസിന് 3.65 കോടി രൂപയുമാണ് ഇന്ത്യയിലൊട്ടാകെയുള്ള എക്‌സ്‌ഷോറൂം വില.

ആ വര്‍ഷം അവസാനത്താടെ ജിടി 63യുടെയും 2026 ആദ്യം ജിടി 63 പ്രോയുടെയും ഡെലിവറി ആരംഭിക്കും. എഫ്1ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എഎംജിയുടെ ആക്ടീവ് എയറോഡൈനാമിക്‌സ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എഎംജി മോഡലാണ് ജിടി 63. മികച്ച ട്രാക്ഷനും ഹാന്‍ഡ്‌ലിങിനും വേണ്ടി ആദ്യമായി വേരിയബിള്‍ ഓള്‍വീല്‍ ഡ്രൈവ് സംവിധാനവും ജിടി 63യില്‍ സജ്ജീകരിച്ചിട്ടുണ്ട്. പിന്‍ ചക്രങ്ങളിലേക്ക് മാത്രം 100% പവര്‍ നല്‍കുന്ന ഡെഡിക്കേറ്റഡ് ഡ്രിഫ്റ്റ് മോഡും എഎംജി ആക്റ്റീവ് റൈഡ് കണ്‍ട്രോള്‍ സസ്‌പെന്‍ഷനുമാണ് മറ്റു പ്രധാന സവിശേഷതകള്‍. രണ്ട് വകഭേദങ്ങളിലും ആക്ടീവ് എയറോഡൈനാമിക്‌സും 2.5ഡിഗ്രി റിയര്‍ആക്‌സില്‍ സ്റ്റിയറിങും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. 800 എന്‍എം ടോര്‍ക്കോടെ 430 കിലോവാട്ട് (585 എച്ച്പി) പവറാണ് മെഴ്‌സിഡസ്എഎംജി ജിടി 63 4മാറ്റിക് പ്ലസ് മോഡല്‍ പുറത്തെടുക്കുക. 3.2 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ മോഡലിന് മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാനാവുമെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യര്‍ പറഞ്ഞു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു